ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചെമ്മീനിൽ പുരട്ടുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇവ ഫ്രൈ ചെയ്തെടുക്കാം. തുടർന്ന് ഫ്രൈ ചെയ്ത ചെമ്മീൻ ഒരു മിക്സിയിൽ നന്നായി ക്രഷ് ചെയ്ത് എടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചേർത്ത് സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് മുറിച്ചത് എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് ക്രഷ് ചെയ്ത ചെമ്മീനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കൂട്ട് തയാറാക്കാം.
മറ്റൊരു പാത്രത്തിലേക്ക് ഇവ മാറ്റിയശേഷം റോൾ ചെയ്ത് ഓരോന്നും മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി നന്നായി കവർ ചെയ്തെടുക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം ഇവ ഫ്രൈ ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.