രണ്ടു പീസ് ബ്രഡ് ഒരുമിച്ചുവെച്ച് സ്റ്റീല്‍ ഗ്ലാസുകൊണ്ട് വൃത്താകൃതിയിൽ മുറിച്ചുവെക്കുക. ഒരു കപ്പ് കടലമാവ് രണ്ടു കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും കാല് ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് നേര്‍ത്തരീതിയില്‍ കലക്കിവെച്ചശേഷം മുറിച്ചുവെച്ച ബ്രഡ് മുഴുവനായും ഈ കൂട്ടില്‍ മുക്കിയെടുത്ത് നുറുക്കിവെച്ച സേമിയയില്‍ നന്നായി മുക്കി തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക. മയോണൈസും തൈരും നന്നായി ചേര്‍ത്ത് നേരേത്ത തയാറാക്കിവെച്ച കാരറ്റും കാബേജും ഇതില്‍ മിക്സ് ചെയ്യുക.
ഉപ്പും കുരുമുളകും മഞ്ഞളും ചേര്‍ത്ത് വേവിച്ചശേഷം ചിക്കന്‍ ഫ്രൈ ചെയ്ത് കൈ കൊണ്ട് ചെറുതായി ചിക്കിയെടുത്ത് ഒരു പാനില്‍ രണ്ട് ടേബ്ള്‍ സ്പൂള്‍ എണ്ണ ഒഴിച്ച് ചൂടായിവരുന്ന പാനിലേക്ക് ഇട്ട് കുറച്ച് ഇളക്കിയശേഷം കാരറ്റും കാബേജും അടങ്ങുന്ന മിശ്രിതം ഒരു നുള്ള് ഉപ്പും കാല് ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇതിനോട് ചേര്‍ത്ത് മൂന്നു മിനിറ്റോളം ഇളക്കി ചൂടാക്കിയെടുത്താല്‍ ഫില്ലിങ് റെഡി.
സെർവ് ചെയ്യാന്‍ നേരത്ത് ആദ്യമേ വൃത്താകൃതിയില്‍ ചേര്‍ത്ത് പൊരിച്ചുവെച്ച ബ്രഡ് സാൻഡ്വിച്ച് പരുവത്തില്‍ കുറുകെ മുറിച്ച് തയാറാക്കിവെച്ച ഫില്ലിങ് രണ്ടു സ്പൂണ്‍ വീതം അതില്‍ നിറച്ച് കൈകൊണ്ട് പ്രസ് ചെയ്ത് വെച്ചാല്‍ സ്വാദിഷ്ടമായ ക്രിസ്പി സര്‍ക്കിള്‍ റെഡി.
സാൻഡ്വിച്ച് രൂപത്തിലും അതിലേറെ രുചിയിലും വീട്ടില്‍ തയാറാക്കാവുന്ന വിഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.