മനസ്സിൽ കൊണ്ടുനടക്കുന്ന സ്കൂൾ, കോളജ് കാലങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും, ഗൾഫിലെയും റമദാൻ ഓർമകൾ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാൻ ‘ഗൾഫ് മാധ്യമം’ അവസരമൊരുക്കുന്നു.
റമദാൻ നാളുകളിൽ പ്രസിദ്ധീകരിക്കുന്ന ‘റമദാൻ മുഹബ്ബത്’ എന്ന പംക്തിയിലേക്ക് വായനക്കാർക്ക് ഓർമക്കുറിപ്പുകൾ എഴുതാം. റമദാൻ പശ്ചാത്തലമാക്കിയുള്ള കുറിപ്പുകളാണ് പ്രസിദ്ധീകരിക്കുക. 300 വാക്കുകളിൽ കവിയാത്ത കുറിപ്പുകൾക്കൊപ്പം എഴുതുന്ന ആളുടെ പേരും ഫോട്ടോയും അയക്കണം. ഇ-മെയിൽ വിലാസം: bahrain@gulfmadhyamam.net.
ഒരുക്കാം; റമദാൻ രുചി
‘ഗൾഫ് മാധ്യമം’ വായനക്കാരിൽനിന്ന്, രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു
റമദാൻ രാവുകൾ രുചിഭേദങ്ങളാൽ സമ്പന്നമാണ്. ഈ റമദാനിൽ ‘ഗൾഫ് മാധ്യമം’ ബഹ്റൈനിലെ വായനക്കാരിൽനിന്ന് രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകൾക്കൊപ്പം നിങ്ങളുടെ അഭിരുചി ചേർത്ത് വിപുലീകരിച്ചതോ, അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം ഇത്. റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിന്റെ ചിത്രവും ചേർത്ത് അയക്കണം. മികച്ച 10 പാചകക്കുറിപ്പുകൾക്ക് സമ്മാനം നൽകും. രുചിക്കൂട്ടുകൾ bahrain@gulfmadhyamam.net എന്ന ഇ-മെയിലിൽ അയക്കാം. സ്വന്തം ഫോട്ടോയും വിഭവത്തിന്റെ ഫോട്ടോയും പേരും ഫോൺനമ്പറും ഉൾപ്പെടുത്താൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.