ചേരുവകള്‍
തയാറാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കൻ നീളത്തിൽ മുറിക്കുക. വൃത്തിയാക്കിയ ചിക്കനിലേക്ക് അര ടീ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് ചേർത്തുവെക്കുക. ശേഷം വുഡൻ സ്റ്റിക്കിൽ ഓരോന്നായി കുത്തി എടുത്തിട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങി ഉടച്ച് വെക്കുക. ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിലേക്ക് ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, കുറച്ച് കറിവേപ്പില അരിഞ്ഞതും ചേർത്തുവഴറ്റുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക്, ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം ഓഫാക്കുക. ഫ്രൈ ചെയ്ത ചിക്കൻ ഓരോന്നായി എടുത്ത് പൊട്ടറ്റോ മിക്സ് ചിക്കനെ കവർ ചെയ്ത് കുനാഫ ഡോമിൽ പൊതിഞ്ഞ് ഫ്രൈ ആക്കുക. സ്വാദിഷ്ടമായ ചിക്കൻ കുനാഫ തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.