മലപ്പുറം: വനിതദിനത്തോടനുബന്ധിച്ച് രുചിയേറും വിഭവങ്ങളുണ്ടാക്കി വനിതകൾക്ക് ‘വെല്ലുവിളി’ ഉയർത്തി പുരുഷന്മാരുടെ കൈപുണ്യം. മലപ്പുറം മുനിസിപ്പൽ വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പുരുഷന്മാർക്കുള്ള പാചക മത്സരമാണ് വേറിട്ട രുചികൂട്ടൊരുക്കി രുചിയാവേശം തീർത്തത്. തേങ്ങപാൽ ചിക്കൻ, കപ്പയും ബീഫും, ഫിഷ് ബിരിയാണി, ബീഫ് ബിരിയാണി, ചിക്കൻ ബ്രോസ്റ്റ്, കൂവപ്പൊടി പുഡിങ്, ചിക്കൻ ചില്ലി തുടങ്ങിയ വിഭവങ്ങളുമായി മത്സരത്തിൽ പങ്കെടുത്തവർ വിധികർത്താക്കളെ രുചികൊണ്ട് വട്ടംചുറ്റിച്ചു. മത്സരത്തിൽ ഹാജിയാർപള്ളി സ്വദേശി പി. കോയ ഒന്നാം സ്ഥാനവും പട്ടർക്കടവ് സ്വദേശി നഈം അറബി രണ്ടാംസ്ഥാനവും നേടി. മലപ്പുറം ടൗൺഹാൾ മുറ്റത്ത് ‘നളപാചക മത്സരം’ പേരിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ വനിത ലീഗ് പ്രസിഡന്റ് മറിയുമ്മ ശരീഫ് കോണോത്തൊടി, സെക്രട്ടറി അഡ്വ. റിനിഷ റഫീഖ്, ട്രഷറർ കെ.പി. മായ, ടി.ടി. സൈനബ, എം. ആബിദ, എം. ആരിത, മൈമൂന, സമീറ, നുസ്റത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.