കുബ്ബൂസിനൊപ്പം എഗ് കബാബ് പൊളിക്കും


എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന പശ്ചിമേഷ്യൻ വിഭവമാണ് എഗ് കബാബ്. മുട്ട കൂടാതെ കോഴിയിറച്ചി, ആട്ടിറച്ചി എന്നിവ ഉപയോഗിച്ചും രുചികരമായ കബാബ് ത‍യാറാക്കാം.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

  • മു​ട്ട -മൂന്ന്​
  • റ​വ -അ​രക്കപ്പ്
  • സ​വാ​ള -ഒന്ന്​
  • കി​ഴ​ങ്ങ് -ഒന്ന്​
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​ -അ​ര ടീ​സ്പൂ​ൺ
  • മ​ല്ലി​യി​ല -കു​റ​ച്ച്
  • മു​ള​കു​പൊ​ടി -അ​ര ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി -അ​ര ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല -അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം: 

ആ​ദ്യം മു​ട്ട​യും കി​ഴ​ങ്ങും പു​ഴു​ങ്ങിയെടു​ക്കു​ക. കി​ഴ​ങ്ങ്​ ന​ന്നാ​യി ഉ​ട​ച്ചുവെ​ക്കു​ക. മു​ട്ട നാ​ലാ​യി ക​ട്ട് ചെ​യ്യു​ക. സ​വാ​ള​യും മ​ല്ലി​യി​ല​യും ചെ​റു​താ​യി​ അ​രി​യു​ക. പാ​നി​ൽ ഒ​രു ക​പ്പ് വെ​ള്ള​മൊ​ഴി​ച്ച്​ തി​ള​പ്പി​ക്കു​ക.​ വെ​ള്ളം തി​ള​ച്ചുവ​രു​മ്പോ​ൾ അ​തി​ലേ​ക്ക് പൊ​ടി​ക​ളും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റും ചേ​ർ​ക്കു​ക. അ​ര​പ്പി​ന്‍റെ പ​ച്ച​മ​ണം ഒ​ന്ന് മാ​റു​മ്പോ​ൾ അ​തി​ലേ​ക്ക് റ​വ ചേ​ർ​ത്തുകൊ​ടു​ക്കാം.

ഇ​ത്​ ന​ന്നാ​യി​ ഇ​ള​ക്കി അ​വ​സാ​നം ഉ​ട​ച്ചു വെ​ച്ച കി​ഴ​ങ്ങും മ​ല്ലി​യി​ല​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ഇ​ട്ട് എ​ല്ലാംകൂ​ടി മി​ക്സ് ആ​ക്കി ഇ​റ​ക്കിവെ​ക്കു​ക. ഇ​നി ഈ ​കൂ​ട്ട് കു​റേ​ശ്ശെയെടു​ത്ത്​ കൈയി​ൽവെ​ച്ചൊ​ന്നു പ​ര​ത്തി അ​തി​നു​ള്ളി​ലേ​ക്ക് ഓ​രോ മു​ട്ടക്കഷ്ണം എ​ടു​ത്തു ഫു​ൾ സ്​റ്റ​ഫ് ചെ​യ്തു ക​വ​ർ ചെ​യ്യു​ക. ഇ​ത് ബ്രെ​ഡ്‌ പൊ​ടി​യി​ൽ പൊ​തി​ഞ്ഞ​തി​നു ശേ​ഷം ചൂ​ടാ​യ എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.