പാലക്കാട്: അഞ്ചുമിനിറ്റുകൊണ്ട് തയാറാക്കാവുന്ന പച്ചക്കറി ബിരിയാണിയുമായി മില്‍മ. മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ െഡവലപ്മെൻറ് ഫൗണ്ടേഷന് (എം.ആർ.ഡി.എഫ്) ആണ് ഡെയറി ഫ്രഷ് എന്ന ബ്രാന്‍ഡ് നാമത്തില്‍ റെഡി ടു കുക്ക് പച്ചക്കറി ബിരിയാണിയും രസപ്പൊടിയും പുറത്തിറക്കിയിരിക്കുന്നത്. പച്ചക്കറി ബിരിയാണിക്കു പുറമെ മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, രസപ്പൊടി, കാപ്പിപ്പൊടി, ചുക്കു കാപ്പി എന്നിവയും പുറത്തിറക്കി.
പാലക്കാട് മില്‍മ ഡെയറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി പുതിയ ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. കേരള കോ ഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ചെയര്‍മാനും എം.ആർ.ഡി.എഫ് മാനേജിങ് ട്രസ്റ്റിയുമായ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.
എം.ആർ.ഡി.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജോര്‍ജുകുട്ടി ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മില്‍മ മലബാര്‍ മേഖല യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി, മില്‍മ മലബാര്‍ മേഖല യൂനിയന്‍ ഡയറക്ടര്‍മാരായ എസ്. സനോജ്, വി.വി. ബാലചന്ദ്രന്, മില്‍മ പാലക്കാട് ഡെയറി മാനേജര്‍ എസ്. നിരീഷ്, ആര്. സുനു, ഡോ. ജൂബി ജോസ് എന്നിവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖല യൂനിയന്‍ ഡയറക്ടര്‍ കെ. ചെന്താമര സ്വാഗതവും എം.ആര്.ഡി.എഫ് ട്രസ്റ്റി സജി കാവനക്കുടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.