ദോഹ: ​ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബിൾ ധാരണാപത്രം ചൊവ്വാഴ്​ച മുതൽ പ്രാബല്യത്തിൽ. നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്​സിനും ഇരുരാജ്യങ്ങളിലേക്കും​ സർവീസ്​ നടത്താനുള്ള എയർബബിൾ ധാരണാപത്രം ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. ആഗസ്​്​റ്റ്​ 18നാണ്​​ ഉത്തരവ്​ പ്രാബല്യത്തിൽവരുന്നത്​.

പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. അതത്​ സംസ്​ഥാനങ്ങളുടെ അനുമതിയോടെയായിരിക്കണം ഇത്​. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേയ്​സും തമ്മിൽ പങ്കുവെച്ചായിരിക്കും സർവീസ്​. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താനുള്ള അവസരമാണ്​ കരാറിലൂടെ കൈവന്നിരിക്കുന്നത്​. ഖത്തരി പൗരൻമാർക്കും യാത്ര ചെയ്യാം. ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും​ ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനടിക്കറ്റ്​ ബുക്കിങ്ങിന് നേരത്തേ തന്നെ അനുമതിയും നൽകിയിരുന്നു.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. എന്നാൽ മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക്​​ ഇന്ത്യ ആഗസ്​റ്റ്​ 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്​ചിത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന്​ ശക്​തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്​നങ്ങളും സംബന്ധിച്ച്​ 'ഗൾഫ്​മാധ്യമം' തുടർവാർത്തകൾ നൽകിയിരുന്നു. ഇതിനെതുടർന്ന്​ വിവിധ പ്രവാസിസംഘടനകൾ സംയുക്​തയോഗം ചേർന്ന്​ അധികൃതർക്ക്​ നിവേദനം നൽകിയിരുന്നു.

എയർബബിൾ കരാർ ആയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക്​ ഏറെ ആശ്വാസമാണ്​ ഉണ്ടായിരിക്കുന്നത്​. കരാർ പ്രകാരം വന്ദേഭാരത്​ മിഷൻ വഴിയും ഇന്ത്യക്കാരെ ഖത്തറിൽ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങൾക്കും​ സാഹചര്യമൊരുങ്ങി.

ഇന്ത്യക്കാരടക്കം വിദേശികൾക്ക്​ ഖത്തറിൽ തിരിച്ചെത്താൻ റീ എൻട്രി പെർമിറ്റ്​ എടുക്കണം.

https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസ്​: ഖത്തർ എയർവേയ്​സ്​ ബുക്കിങ്​ തുടങ്ങി

ഗസ്​റ്റ്​ 18 മുതൽ 31വരെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവീസുകൾക്കുള്ള ബുക്കിങ്​ ഖത്തർ എയർവേയ്​സ്​ ആരംഭിച്ചു. ദോഹയിൽ നിന്ന്​ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ്​ നടത്തുമെന്ന്​ ഖത്തർ എയർവേയ്​സ്​ അറിയിച്ചു. അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്​, കൊൽക്കത്ത, കോഴിക്കോട്​, മുംബൈ, നാഗ്​പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്​.

ദോഹയിൽ നിന്ന്​ ഈ 13 കേന്ദ്രങ്ങളിലേക്കും ഇവിടുങ്ങളിൽ നിന്ന്​ ദോഹയിലേക്കുമുള്ള സർവീസുകൾക്ക്​ ബുക്ക്​ ചെയ്യാം. ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പുവെച്ച എയർബബിൾ കരാർ പ്രകാരമാണ്​ സർവീസ്​ നടത്തുന്നത്​. ഖത്തർ എയർവേയ്​സിൽ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ വരാൻ മുൻകൂട്ടിയുള്ള കോവിഡ്​ നെഗറ്റീവ്​ സാക്ഷ്യപത്രം നിർബന്ധമാണ്​.

ഇന്ത്യൻ കമ്പനികളും ദോഹ സർവീസ്​ പ്രഖ്യാപിച്ചു

ന്ത്യയും ഖത്തറും എയർബബിൾ കരാർ ഒപ്പുവെച്ചതോടെ വിവിധ ഇന്ത്യൻ വിമാനകമ്പനികളും ദോഹയിലേക്ക്​ നിരവധി സർവീസുകൾ പ്രഖ്യാപിച്ചു. സർവീസുകൾ നടത്താൻ തങ്ങൾ സജ്ജമാണെന്ന്​ ഇൻഡിഗോ അറിയിച്ചു. https://bit.ly/2PXWd6O എന്ന ലിങ്കിൽ വിവരം അറിയാം. എയർഇന്ത്യയും സർവീസുകൾ പ്രഖ്യാപിച്ച്​ ബുക്കിങ്​ തുടങ്ങിയിട്ടുണ്ട്​. ഷെഡ്യൂൾ താഴെ പറയും പ്രകാരമാണ്​.

ആഗസ്​റ്റ്​ 20: കൊച്ചിയിൽ നിന്നും ദോഹയിലേക്ക്​. രാവിലെ ഒമ്പത്​., ആഗസ്​റ്റ്​ 21: കോഴിക്കോട്​ ദോഹ. രാവിലെ 8.30., 22ന്​ തിരുച്ചിറപ്പള്ളിയിൽ നിന്ന്​ ദോഹയിലേക്ക്​ രാവി​െല 11.20, 23ന്​ മുംബൈയിൽ നിന്ന്​ ദോഹയിലേക്ക്​ രാവിലെ 11 മണിക്ക്​, 25ന്​ മുംബൈയിൽ നിന്ന്​ ​േദാഹയിലേക്ക്​ രാവിലെ 11, 26ന്​ ഡൽഹി ദോഹ. രാവി​െല എട്ട്​, അമൃത്​സർദോഹ വൈകുന്നേരം 5.20, കണ്ണൂർ ദോഹ. രാവിലെ 11.35., ആഗസ്​റ്റ്​ 27ന്​ കൊച്ചിദോഹ രാവിലെ ഒമ്പത്​., ആഗസ്​റ്റ്​ 28ന്​ ചെന്നെദോഹ രാവിലെ 10.20., 29ന്​ കോഴിക്കോട്​ ദോഹ രാവിലെ 8.30, ആഗസ്​റ്റ്​ 30 കൊച്ചി ദോഹ രാവിലെ ഒമ്പത്​, മുംബൈ ദോഹ രാവിലെ 11, തിരുച്ചിറപ്പള്ളി ദോഹ ഉച്ചക്ക്​ 12മണി.

 ഖത്തർ എയർവേയ്​സിൽ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധം

ത്തർ എയർവേയ്​സിൽ മടങ്ങുന്ന ഇന്ത്യക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാണ്​. നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഇന്ത്യയിലെ ഐ സി എം ആർ അംഗീകൃത കോവിഡ്–19 പരിശോധനാ കേന്ദ്രങ്ങളുട പൂർണ വിവരങ്ങൾ അറിയുന്നതിന് https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.

യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആണ്​ ഹാജരാക്കേണ്ടത്​. ഇതിൻ െറ ചെലവ്​ യാത്രക്കാരൻ തന്നെ വഹിക്കണം. സർട്ടിഫിക്കറ്റിൻെറ കോപ്പി, ഖത്തർ എയർവേയ്​സിൻെറ വെബ്​സൈറ്റിൽ നിന്ന്​ കിട്ടുന്ന നിശ്​ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന്​ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ

1. നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂണിറ്റ് – ആലപ്പുഴ

2. ഗവ. മെഡിക്കൽ കോളേജ് – തിരുവനന്തപുരം

3. ഗവ. മെഡിക്കൽ കോളേജ് – കോഴിക്കോട്

4. ഗവ. മെഡിക്കൽ കോളേജ് – തൃശൂർ

5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി – തിരുവനന്തപുരം

6. ശ്രീ ചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ – തിരുവനന്തപുരം

7. സ്​റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി – തിരുവനന്തപുരം

8. ഇൻറർ യൂനിവേഴ്സിറ്റി –കോട്ടയം

9. മലബാർ കാൻസർ സെൻറർ – തലശ്ശേരി

10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള – പെരിയെ, കാസർഗോഡ്

11. ഗവ. മെഡിക്കൽ കോളേജ് – എറണാകുളം

12. ഗവ. മെഡിക്കൽ കോളേജ് – മഞ്ചേരി

13. ഗവ. മെഡിക്കൽ കോളേജ് – കൊല്ലം

14. ഗവ. മെഡിക്കൽ കോളേജ് – കണ്ണൂർ

15. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓപ് സയൻസ്​ എജ്യുക്കേഷൻ ആൻഡ് റിസർച്ച് – തിരുവനന്തപുരം

16. ഗവ. മെഡിക്കൽ കോളേജ് – പാലക്കാട്

17. ഗവ. ടി ഡി മെഡിക്കൽ കോളേജ് – ആലപ്പുഴ

18. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി – കൊല്ലം

19. ഡിസ്​ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി – വയനാട്

സ്വകാര്യ സ്​ഥാപനങ്ങൾ

1. ഡി ഡി ആർ സി എസ്​ ആർ എൽ ഡയഗ്നോസ്​റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്– പനമ്പിള്ളി നഗർ, എറണാകുളം

2. മിംസ്​ ലാബ് സർവീസസ്​ – ഗോവിന്ദാപുരം, കോഴിക്കോട്

3. ലാബ് സർവീസ്​ ഫോർ അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ ആൻഡ് റിസർച്ച് സെൻറർ, എ ഐ എം എസ്​ – പോണെക്കര, കൊച്ചി

4. ഡെയിൻ ഡയഗ്നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ്, 18/757 – ആർ സി റോഡ്, പാലക്കാട്

5. മെഡിവിഷൻ സ്​കാൻ ആൻഡ് ഡയഗ്നോസ്​റ്റിക് റിസർച്ച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് – ശ്രീകണ്ഠത്ത് റോഡ്, കൊച്ചി

6. എം വി ആർ കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി – പൂലക്കോട്, കോഴിക്കോട്

7.അസ ഡയഗ്നോസ്​റ്റിക് സെൻറർ – സ്​റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്

8. ന്യൂബെർഗ് ഡയഗ്നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ് – തൊംബ്ര ആർക്കേഡ്, എറണാകുളം

9. ജീവ സ്​പെഷ്യാലിറ്റി ലാബ് – ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ

കോവിഡ്​ സർട്ടിഫിക്കറ്റില്ലെങ്കിൽ ഹോട്ടൽ ക്വാറൻറീൻ

റ്റ്​ വിമാനങ്ങളിൽ വരുന്നവർക്ക്​​ അക്രഡിറ്റഡ്​ പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള 48 മണിക്കൂറിനുള്ളിലുള്ളിലെ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ​ ഒരാഴ്​ച ഹോം ക്വാറ​ൻറീൻ മതി. ആറാം ദിനം കോവിഡ്​ പരിശോധന. ഫലം പോസിറ്റീവ്​ ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റും. നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാത്തവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ Discover Qatar വെബ്​സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ചെയ്യണം. ഇവർക്ക്​ ദോഹ വിമാനത്താവളത്തിൽ പരിശോധന നടത്തും. ഇവർ സ്വന്തം ചെലവിൽ ഒരാഴ്​ച ഹോട്ടൽ ക്വാറ​ൻറീനിൽ കഴിയണം. ആറാംദിനം ​കോവിഡ്​ പരിശോധന. പോസിറ്റീവ്​ ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റും​.

നെഗറ്റീവ്​ ആണെങ്കിൽ ഒരാഴ്​ച വീണ്ടും ഹോം ക്വാറൻറീൻ. 55 വയസ്സിന് മുകളിലുള്ളവർ, രോഗികൾ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ തുടങ്ങിയവർക്ക്​ ഏത്​ സാഹചര്യത്തിലായാലും ഹോം ക്വാറൻറീൻ മതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.