മനാമ: കോവിഡ് പരിശോധനക്ക് പോർട്ടുകളിൽ പൊലീസ് നായ്ക്കളെ ഉപയോഗപ്പെടുത്താന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതല്‍ സഹായകമാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഇതിെൻറ ഭാഗമായി നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.