മനാമ: ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർകാർഡ് നൽകുമെന്ന കേന്ദ്രബജറ്റ് അവതരണവേളയിലെ മന്ത്രി നിർ മല സീതാരാമെൻറ പ്രഖ്യാപനത്തെ ആശ്വാസത്തോടെയും അതേസമയം ആഹ്ലാദത്തോടെയുമാണ് പ്രവാസലോകം എതിരേറ്റത്. ആധാർ കാർഡ് ഇല്ലാത്തത് മൂലമുള്ള നിരവധി പ്രശ്നങ്ങളാണ് വിവിധ പ്രവാസികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. പ്രവാസിക ളായ വളരെ കുറച്ചാളുകൾക്ക് മാത്രമാണ് കാർഡ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ലീവിന് പോകുേമ്പാൾ ആധാർ കാർഡ് എടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് നാട്ടിൽ 180 ദിവസം സ്ഥിരമായി നിന്നാലെ ആധാർ കിട്ടൂ എന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
നാട്ടിൽ വിവിധ ഗവൺമെൻറ് ആവശ്യങ്ങൾക്ക് സമീപിക്കുന്ന പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഗൃഹനാഥെൻറ ആധാർ കാർഡ് എവിടെയെന്ന ചോദ്യം പതിവായി കേൾക്കേണ്ടി വരുന്നുണ്ട്.
ഇതുമൂലം മക്കളുടെ വിദ്യാഭ്യാസത്തിന് നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ്, കുടുംബത്തിന് റേഷൻ കാർഡ് എന്നിവ എടുക്കാനാകാതെ വലയുന്ന നിരവധി പ്രവാസികളുണ്ട്. അടുത്തിടെ കേരളത്തിൽ വസ്തു കൈമാറ്റ രജിസ്ട്രേഷനായി ആധാർ കാർഡ് നിർബന്ധമാക്കാനായി റവന്യൂ വകുപ്പ് ശ്രമം തുടങ്ങിയത് വാർത്തയായിരുന്നു. ആധാർ കാർഡ് ഇല്ലാത്ത ബഹുഭൂരിപക്ഷം പ്രവാസികളും ഇതിനെ ആശങ്കയോടെയാണ് കണ്ടത്.
കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ച പ്രവാസികളുടെ കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി ഒാഫീസുകളിൽ എത്തിയപ്പോൾ ഗൃഹനാഥെൻറ ആധാർകാർഡ് ആധാർ ഇല്ലെങ്കിൽ നഷ്ടപരിഹാരമില്ലെന്ന് പറഞ്ഞതായി പരാതിയുണ്ടായി. ആധാർകാർഡ് ഇല്ലാത്തതുമൂലം നഷ്ടപരിഹാരം നിഷേധിച്ചെന്നുകാട്ടി ബഹ്റൈനിലെ പത്തനംതിട്ട സ്വദേശി പ്രവാസി കമ്മീഷന് പരാതി നൽകിയതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.