ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റി​ൽ​പ​രം ര​ക്ത​ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ മെം​ബ​റും ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് പ​ള്ളി​പ്പാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്റ്‌ ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച സ​ൽ​മാ​നി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക് ടീ​മി​ന് മെ​മ​ന്റോ കൈ​മാ​റി. ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി​ഷ് ചെ​ങ്ങ​ന്നൂ​ർ, പൗ​ലോ​സ് കാ​വാ​ലം, സാം ​കാ​വാ​ലം, ശ്രീ​കു​മാ​ർ ക​റ്റാ​നം, ജു​ബി​ൻ ചെ​ങ്ങ​ന്നൂ​ർ, അ​രു​ൺ ഹ​രി​പ്പാ​ട്‌, സ​തീ​ഷ്‌ മു​തു​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ സു​ജേ​ഷ് എ​ണ്ണ​ക്കാ​ട് ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Alappuzha Pravasi Association Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.