നാ​സി​ൽ

ഐ.​സി.​എ​ഫ് മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് എ.​ഐ ഫ്യൂ​ച്ച​ർ ടെ​ക് എ​ക്സ്പോ​യി​ൽ ഒ​ന്നാം സ്ഥാ​നം

മ​നാ​മ: ത​മി​ഴ്‌​നാ​ട് ധ​ർ​മ​പു​രി​യി​ൽ ന​ട​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഫ്യൂ​ച്ച​ർ ടെ​ക് എ​ക്‌​സ്പോ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി മ​ല​യാ​ളി വി​ദ്യാ​ർ​ഥി. മ​നാ​മ മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യു​മാ​യ നാ​സി​ലാ​ണ് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​ങ്കെ​ടു​ത്ത 1400 പേ​രെ പി​ന്നി​ലാ​ക്കി നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഐ.​ഐ.​ടി മ​ദ്റ​സ, ഐ.​ഐ.​എം ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഐ.​സി.​എ​ഫ് മ​നാ​മ സെ​ൻ​ട്ര​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ക​ണ്ണൂ​രി​ന്റെ മ​ക​നാ​ണ് നാ​സി​ൽ. ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച നാ​സി​ലി​നെ മ​നാ​മ മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​നു​മോ​ദി​ച്ചു.

Tags:    
News Summary - ICF Madrasah Alumni Wins 1st position at AI Future Tech Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.