മനാമ: അമേരിക്കന്‍ അസി. സ്റ്റേറ്റ് സെക്രട്ടറി റെനിയ ക്ലാർക് കൂപറും ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ടതായി ഇരുവരും വിലയിരുത്തി.ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് ബന്ധം ശക്തിപ്പെടുത്താനിടയാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണം മേഖലക്ക് ഏറെ ഗുണകരമായിട്ടുണ്ട്.
ജനാധിപത്യ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ സന്ദര്‍ശനത്തിെൻറ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാര്‍ക് കൂപറും പ്രതിനിധി സംഘവും വിശദീകരിച്ചു. കൂടിക്കാഴ്ചയില്‍ കോസ്റ്റ് ഗാര്‍ഡ് കമാൻഡര്‍ മേജര്‍ ജനറല്‍ അലാ അബ്ദുല്ല സിയാദി, യു.എസ് അംബാസഡര്‍ ഇന്‍ചാര്‍ജ് മാര്‍ഗരറ്റ് നാർദി എന്നിവരും സന്നിഹിതരായിരുന്നു. പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അന്നുഐമി, ബി.ഡി.എഫ് കമാൻഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ എന്നിവരും യു.എസ് അസി. സ്റ്റേറ്റ് സെക്രട്ടറിയെ സ്വീകരിച്ച് ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.