മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും 2024 - 2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു.
പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷത വഹിച്ചു. 2023 -2024 വർഷക്കാലത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നിധിൻ ഗംഗയും വരവുചെലവ് കണക്കുകൾ ട്രഷറർ വിജുവും അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രസിഡന്റായി കെ.കെ. ബിജുവിനെയും, സെക്രട്ടറിയായി പ്രസന്നകുമാറിനെയും, ട്രഷററായി വിജുവിനെയും, വൈസ് പ്രസിഡന്റായി സനിൽ വള്ളിക്കുന്നത്തെയും, ജോയന്റ് സെക്രട്ടറിയായി സാമുവേൽ മാത്യുവിനെയും, എന്റർടൈൻമെന്റ് സെക്രട്ടറിയായി ബോണി മുളപ്പാംപള്ളിനെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി വിനോദ് ജോൺ, ലിബിൻ സാമുവേൽ, നിധിൻ ഗംഗ, ശ്യാംജിത്ത്, അജിത്ത് എന്നിവരെയും സിസിലി വിനോദിനെ ലേഡീസ് വിങ് കോഓഡിനേറ്ററായും തെരഞ്ഞെടുത്തു. ഉപദേശകസമിതി അംഗങ്ങൾ: സുമേഷ്, സിബിൻ സലിം, ദീപക് പ്രഭാകർ, ഗിരീഷ് കുമാർ, ജിനു ജി. നാട്ടിലെ കോഓഡിനേറ്റേഴ്സായി: അശോകൻ താമരക്കുളം, പ്രമോദ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമയി മുന്നോട്ടു കൊണ്ടുപോകാനും പ്രദേശവാസികളായ കൂടുതൽ ബഹ്റൈൻ പ്രവാസികളെ അംഗങ്ങളാക്കിക്കൊണ്ട് കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താനും പൊതുയോഗം തീരുമാനിച്ചു. കൂട്ടായ്മയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള ബഹ്റൈൻ പ്രവാസികൾക്ക് 3908 7184, 3888 5714 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.