മനാമ: ഖലീഫ സ്പോർട്സ് സിറ്റി ഹാളിൽ നടക്കുന്ന 21ാമത് ഏഷ്യൻ പുരുഷന്മാരുടെ ഹാൻഡ്ബാൾ ചാമ്പൻഷിപ്പിൽ ബഹ്റൈൻ സെമിയിൽ കടന്നു. ഒമ്പത് തവണ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 33-29ന് പരാജയപ്പെടുത്തിയാണ് ആതിഥേയർ സെമി ഉറപ്പിച്ചത്.
ബഹ്റൈൻ ഗോൾകീപ്പർ മുഹമ്മദ് അബ്ദുൽ ഹുസൈൻ അവസാന അഞ്ച് മിനിറ്റിനുള്ളിൽ നടത്തിയ നാല് മികച്ച സേവുകളാണ് വിജയത്തിന് വഴി തെളിച്ചത്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിലും തോൽക്കാത്ത ബഹ്റൈൻ അഞ്ച് പോയന്റുമായി ഗ്രൂപ് ടു വിൽ ഒന്നാമതാണ്. ഇന്ന് സെമി ഫൈനലിൽ ഗ്രൂപ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായ ജപ്പാനെ ബഹ്റൈൻ നേരിടും.
ഗ്രൂപ് 2 മത്സരത്തിൽ ഇറാഖിനെ 32-20ന് തോൽപിച്ച കുവൈത്തും സെമിയിലെത്തി. ഗ്രൂപ് വൺ ഒന്നാം സ്ഥാനക്കാരായ ഖത്തറിനെ സെമിയിൽ കുവൈത്ത് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.