മനാമ: ദീർഘകാലം ഗൾഫ് പ്രവാസിയും മാധ്യമപ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ ‘അത്തിക്കയുടെ പ്രവാസം’ എന്ന കഥാ പുസ്തകത്തിന്റെ ബഹ്റൈനിലെ പ്രകാശനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ചേർന്ന കൺവെൻഷനിൽ വെച്ച് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ലോകകേരള സഭാംഗം സി.വി നാരായണന് നൽകി നിർവഹിച്ചു.
വിവിധ പ്രദേശങ്ങളിലെ പ്രവാസിയുടെ വിങ്ങുന്ന ഏടുകളാണ് കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ അത്തിക്കയുടെ പ്രവാസം വരച്ചുകാട്ടുന്നത്. മുംബൈയിലെ കാമാത്തിപുര മുതൽ സൗദിയിലെ മണലാരണ്യം വരെ ആ കഥാവഴികൾ നീണ്ടുകിടക്കുന്നു.
ചടങ്ങിൽ ലോക കേരള സഭാംഗങ്ങളായ സുബൈർ കണ്ണൂർ, നവകേരള ഭാരവാഹി ഷാജി മൂതല, ഐ.എൻ.എൽ ബഹ്റൈൻ പ്രസിഡന്റ് മൊയ്തീൻ കുട്ടി, ജനത കൾചറൽ പ്രതിനിധി മനോജ് വടകര, നവകേരള സെക്രട്ടറി എ.കെ. സുഹൈൽ, എൻ.സി.പി പ്രതിനിധി ഫൈസൽ എഫ്.എം, പി.പി.എഫ് പ്രസിഡന്റ് ഇ.എ സലീം, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, വനിതവേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ, കെ.ടി. സലീം, വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.