ബാ​ഡ്മി​ന്റ​ൺ മി​ക്സ​ഡ് റി​ലേ ടീം ​ചാ​മ്പ്യ​ൻ​ഷി​പ് 16, 17 തീ​യ​തി​ക​ളി​ൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ആ​ൻ​ഡ് സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​ൻ ബാ​ഡ്മി​ന്റ​ൺ മി​ക്സ​ഡ് റി​ലേ ടീം ​ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ഇ​സ ടൗ​ൺ നാ​ഷ​ന​ൽ സ്റ്റേ​ഡി​യം ഹാ​ൾ ഡി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ജി.​സി.​സി​യി​ൽ ആ​ദ്യ​മാ​യാ​ണ് മി​ക്സ​ഡ് റി​ലേ ടീം ​ചാ​മ്പ്യ​ൻ​ഷി​പ് ഒ​രു​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നാ​ല് ലെ​വ​ലു​ക​ൾ ഉ​ള്ള മ​ത്സ​ര​ത്തി​ൽ ആ​റ് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും അ​ട​ങ്ങു​ന്ന ടീ​മാ​യി മ​ത്സ​രി​ക്കാം. ജി.​സി.​സി​യി​ൽ വി​സ​യു​ള്ള ഏ​തൊ​രാ​ൾ​ക്കും അം​ഗ​മാ​കാം. ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ റ​ഫ​റി ഷാ​നി​ൽ അ​ബ്ദു​ൽ റ​ഹിം ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ക്കും. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ടൂ​ർ​ണ​മെ​ന്റ് ഡ​യ​റ​ക്ട​ർ ജ​യിം​സ് ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ (36050231) അ​റി​യി​ച്ചു. ഡി​സം​ബ​ർ 9 വ​രെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റ​ഫ​റി ഷാ​നി​ൽ 37746468, ടൂ​ർ​ണ​മെ​ന്റ് മാ​നേ​ജ​ർ ജോ​ബി​ൻ ജോ​ൺ - 33723515, ബാ​ഡ്മി​ന്റ​ൺ നാ​ഷ​ന​ൽ കോ​ച്ച് അ​ഹ​മ്മ​ദ്- 37032830 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Badminton Mixed Relay Team Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.