മനാമ: ബഹ്റൈൻ എയർപോർട്ട് കമ്പനിയും (ബാക്) യുവജന ശാക്തീകരണത്തിനായുള്ള എൻ.ജി.ഒ ആയ ഇൻജാസ് എസ്റ്റാബ്ലിഷ്മെന്റും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. ബഹ്റൈൻ എയർപോർട്ട് കമ്പനിയെ പ്രതിനിധാനം ചെയ്ത് സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹും ഇൻജാസ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് ഹനാ സർവാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഭാവിതലമുറയെ കഴിവുറ്റവരാക്കി വളർത്തിക്കൊണ്ടുവരാനും ക്രയശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സാധ്യമാകുമെന്ന് അൽ ബിൻ ഫലാഹ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായി യുവാക്കളായ ജീവനക്കാരെ വാർത്തെടുക്കാനും കഴിവുകൾ വളർത്തിയെടുക്കാനും ഇൻജാസുമായുള്ള സഹകരണം വഴി കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.