മനാമ: വനിത സുപ്രീം കൗൺസിൽ പ്രസിഡൻറും രാജപത്നിയുമായ പ്രിൻസ് സബീഖ ബിൻത് ഇബ്രാഹീം ആൽ ഖലീഫ ഇൻറർ പാർലമെൻററി യൂനിയൻ (െഎ.പി.യു) പ്രസിഡൻറ് ഗബ്രിയേല ക്യൂവസ് ബാറനെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. വനിത കൗൺസിൽ റിഫയിലെ ആസ്ഥാനത്തായിരുന്നു കൂടികാഴ്ച. ബഹ്റൈൻ വനിതകളുടെ വ്യക്തിഗത മുന്നേറ്റത്തെക്കുറിച്ച് പ്രിൻസ് സബീഖ ചർച്ചയിൽ എടുത്തുപറഞ്ഞു. ബഹ്റൈൻ വനിതകളുടെ വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളിൽ െഎ.പി.യു പ്രസിഡൻറ് ഗബ്രിയേല ക്യൂവസ് ബാറൻ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
രാജ്യത്തെ വനിതകളുടെ പുരോഗതിക്കായി പ്രിൻസ് സബീഖയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുമായി സഹകരിക്കുമെന്നും െഎ.പി.യു പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.