സൽമാൻ രാജാവിനെ ബഹ്​റൈൻ വിദേശകാര്യമന്ത്രി സന്ദർശിച്ചു

മനാമ: സൗദി അറേബ്യ രാജാവ്​ സൽമാൻ ബിൻ അബ്​ദുല്ലസീസ്​ അൽ സൗദിനെ ബഹ്​റൈൻ വിദേശകാര്യമന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ സന്ദർശിച്ചു. സൗദിയിലെ അൽ യമാമാ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച. ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ആശംസകൾ വിദേശകാര്യമന്ത്രി സൽമാൻ രാജാവിന്​ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന സഹകരണവും സൗഹൃദവും സമീപകാല സംഭവങ്ങളും കൂടിക്കാഴ്​ചയിൽ എടുത്തുപറഞ്ഞു. മേഖലയിലെ പുതിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും പരാമർശിച്ചു. സൗദി കാബിനറ്റ്​ മന്ത്രിയും റോയൽകോർട്ട്​ ചീഫുമായ ഖാലിദ്​ ബിൻ അബ്​ദുറഹ്​മാൻ അൽ ഇൗസ, മന്ത്രിസഭാംഗം അദെൽ ബിൻ അഹ്​മദ്​ അൽ ജുബെയ്​ർ ബഹ്​റൈ​​​െൻറ സൗദിയിലെ അംബാസഡർ ശൈഖ്​ ഹമദ്​ ബിൻ അബ്​ദുല്ലാ ആൽ ഖലീഫ എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT