മനാമ: ബഹ് റൈനിലെ പ്രമുഖ സാമൂഹിക-ജീവകാരുണ്യ സംഘടനയായ കെ.എം.സി.സി ബഹ്റൈന്‍റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉ ദ്ഘാടനം ഇന്ന് വൈകിട്ട് 6.30 ന് മനാമ അല്‍റജാ സ്​കൂളില്‍ മുസ്​ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലി ക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ‘സമര്‍പ്പിത സംഘബോധത്തിന്‍റെ നാല്‍പതാണ്ട്’എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സമ്മേളനത്തില്‍ ബഹ്റൈനിലെ പാര്‍ലമ​​െൻറ്​ അംഗങ്ങള്‍, വിവിധ സാമൂഹിക-സാംസ്​കാരിക സംഘടനാ പ്രതിനിധികള്‍, പൗരപ്രമുഖര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് കൊല്ലം ഷാഫിയും സീ ടീവീ റിയാലിറ്റി ഷോ ജേതാവ് യുംന അജിന്‍ എന്നിവര്‍ നയിക്കുന്ന മെഹ് ഫിൽ നിലാവ് എന്ന സംഗീതനിശയും നടക്കും.
റേഡിയോ അവതാരകൻ റെജി മണ്ണേൽ ചടങ്ങിൽ പ്രത്യേക അതിഥിയായെത്തും. ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി മുസ്​ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് രാവിലെ ബഹ് റൈനിലെത്തും. അദ്ദേഹത്തിന് വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കുമെന്ന്​ നേതാക്കൾ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി നാളുകൾക്ക്​ മു​െമ്പ കെ.എം.സി.സി പ്രവർത്തകർ ഒരുക്കം തുടങ്ങിയിരുന്നു. പരാമാവധി ആളുകളെ സമ്മേളനത്തിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT