ഇന്ത്യൻ സ്‌കൂൾ ‘പഞ്ചാബി ദിവസ്’ ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ പഞ്ചാബി ദിവസ് ആഘോഷ പരിപാടികൾ സ്​കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്നു . സ്‌കൂളിലെ പഞ്ചാബി ഭാഷാ വകുപ്പി​​​െൻറ നേതൃത്വത്തിലായിരുന്നു ആഘോഷം. മുഖ്യാതിഥി തിലക് രാജ് സിംഗ് ദുആ (മാനേജിംഗ് ഡയറക്​ടർ, അബിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ) ഉദ്ഘാടനം ചെയ്​തു. ചടങ്ങിൽ ജസ്ബീർ സിംഗ് (സെക്രട്ടറി, ഗുരുദ്വാര ഗുരുമത് വിദ്യാ കേന്ദ്ര) ,ഇന്ത്യൻ സ്‌കൂൾ അസിസ്​റ്റൻറ്​ സെക്രട്ടറി എൻ.എസ്.പ്രേമലത, സ്‌കൂൾ എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്​റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളിലെ ജേതാക്കളെ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. പഞ്ചാബിഭാഷയെ കുറിച്ച് അധ്യാപിക രേവ റാണി അവതരണ പ്രസംഗം നടത്തി. അധ്യാപിക പർമിന്ദർ കോർ നന്ദി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT