ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്ക് പരിഗണന നല്‍കുന്നതിന് നിയമ ഭേദഗതി

മനാമ: ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നതിന് നിയമ ഭേദഗതി വരുത്താന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം. കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹി​​​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം കൊണ്ടുവന്നത്. നിലവിലുള്ള 2015/21 നിയമത്തില്‍ മാറ്റം വരുത്താനും അതുവഴി സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ തസ്​തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതിന് ഇത് അവസരമൊരുക്കും.

നേരത്തെ ഇത് സംബന്ധിച്ച് പാര്‍ലമ​​െൻറ്​ നിര്‍ദേശിച്ച തിരുത്തലാണ് ശൂറ കൗണ്‍സിലും അംഗീകരിച്ചത്. ആവശ്യമായ യോഗ്യതയും പരിചയവുമുള്ള സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് നിയമത്തിലുള്ള ഭേദഗതി. രാജ്യത്തെ പ്രധാന മേഖലയാണ് ആരോഗ്യ രംഗമെന്നും അതിനാല്‍ അര്‍ഹരായ സ്വദേശികള്‍ക്ക് അവിടെ തൊഴില്‍ ലഭ്യത അനിവാര്യമാണെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് നിയമമായി രൂപപ്പെടുത്തുന്നതിന് സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിക്കാനും തീരുമാനിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT