കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷന്‍ റിപ്പബ്ലിക്​ ദിനാഘോഷം നടത്തി

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങ ില്‍ പ്രസിഡൻറ്​ പമ്പാവാസൻ നായർ ഇന്ത്യന്‍ ദേശീയ പതാകയുയർത്തി. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ്‌
കുമാര്‍ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍ പിള്ള, അഭിലാഷ് പിള്ള, അജയകുമാർ, മോഹനപ്രസാദ്, ഇ​േൻറണല്‍ ഓഡിറ്റര്‍ ഗോപകുമാർ എന്നിവർനേതൃത്വം നൽകി. വൈസ് പ്രസിഡൻറ്​ ജയകുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ സംബന്ധിച്ച നൂറോളം അംഗങ്ങള്‍ക്ക് പ്രഭാതഭക്ഷണവും മിഠായി വിതരണവും ഉണ്ടായി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT