ഇന്ത്യൻ സമൂഹം റിപ്പബ്ലിക്​ ദിനം വർണ്ണാഭമായി ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക്​ ദിനാഘോഷം ബഹ്​റൈനിലെ ഇന്ത്യൻ സമൂഹം ഉജ്ജ്വലമായി ആഘോഷിച്ചു. സീഫിലെ ഇന്ത്യൻ എംബസിയിൽ രാവിലെ ഏഴരക്ക്​ അംബാസഡർ അലോക്​കുമാർ സിൻഹ ദേശീയ പതാക ഉയർത്തി. തുടർന്ന്​ അദ്ദേഹം രാഷ്​ട്രപതിയുടെ റിപ ്പബ്ലിക്​ ദിന സന്ദേശം നൽകി. ആഘോഷത്തിന്​ സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രവാസികൾ എംബസി അങ്കണത്തിൽ എത്തിയിരുന്നു. തുടർന്ന്​ പരമ്പരാഗത നൃത്തങ്ങളും സാംസ്​ക്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു.ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വർണ ശബളമായ പരിപാടികളോടെ സ്‌കൂളിന്റെ ഇൗസ ടൗൺ കാമ്പസിൽ ആഘോഷിച്ചു.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ., അജയകൃഷ്ണൻ വി. , സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. റിഫ കാമ്പസിൽ നിന്നുള്ള കുരുന്നുകളും ഇൗസ ടൗൺ കാമ്പസ് വിദ്യാർഥികളും സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT