മതേതരത്വത്തി​െൻറ തിരിച്ചുവരവ് ഇന്ത്യയിൽ പ്രകടം -കുഞ്ഞാലികുട്ടി

മനാമ: ഇന്ത്യയിൽ മതേതരത്വത്തി​​​​െൻറ തിരിച്ചുവരവ് പ്രകടമായി തുടങ്ങിയതായി മുസ്​ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറ ി പി.കെ.കുഞ്ഞാലികുട്ടി എം.പി. അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈ​​​​െൻറ 40 ാം വാർഷിഘോഷം മനാമ അൽറജ സ്‌കൂൾ ഓഡിറ്റോ റിയത്തിൽ ഉദ്ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എയുടെ 10 വർഷത്തിൽ മൻമോഹൻ സിംഗ് ഗവൺമ​​​െൻറി​​​​െൻറ കാലത്ത് ഇന്ത്യയെ ഉറ്റുനോക്കുകയായിരുന്നു ലോകം. അന്ന്​ ഇന്ത്യയെ അടുത്ത ഒരു ശക്തിയായി ലോകം കണ്ടിരുന്നു. എന്നാൽ നോട്ട് നിരോധനവും മറ്റും മൂലം ഇന്ത്യയിൽ ഒരു തിരിച്ചുപോക്കാണ് സംഭവിച്ചത്. അതുപോലെ തന്നെയാണ് നമ്മുടെ സംസ്ഥാനവും. പുരോഗതിയുടെ പാതയിലാണ് നമ്മൾ സഞ്ചരിച്ചു കൊണ്ടിരുന്നത്.

യു.ഡി.എഫ്.സർക്കാർ കാലഘട്ടത്തിൽ ഐ.ടി.രംഗമുൾപ്പടെ പല മേഖലകളിലെയും പുരോഗതി പ്രതീക്ഷ നൽകി. പക്ഷെ ഇടക്കാലത്ത് ചെറിയ ഒരു മങ്ങൽ വന്നിട്ടുള്ളതായും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഇലക്ഷൻ സർവേ അനുസരിച്ച്​ ഇന്ത്യയിലും കേരളത്തിലും വേണ്ടത്ര മികവ് കാട്ടാത്ത വിഭാഗങ്ങളെ ജനങ്ങൾ ഒന്നായി തിരസ്കരിക്കുമെന്നതാണ്. ഇന്ത്യ രാജ്യവും മലയാളികളും അതിനു ഒരുങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ബഹ് റൈൻ പാർലമ​​​െൻറ് അംഗം ഡോ. സൌസൺ കമാൽ ,കെ.എം.സി.സി. സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ , പാർലമ​​​െൻറ് മുൻ അംഗം ഹസൻ ബുകമാസ്, ഒ. ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലംപുറം, കെ. എം.സി.സി മുൻ പ്രസിഡൻറ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു.

ടി.പി.മുഹമ്മദലി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, കെ.പി.മുസ്​തഫ, കെ.കെ.സി.മുനീർ തുടങ്ങി വിവിധ ജില്ലാ ഏരിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. 40 ാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ ലുലു സൂപ്പർമാർക്കറ്റ് റീജിയണൽ മാനേജർ അബ്ദുൽ ഷുക്കൂറിന് നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്​തു. കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു പ്രമുഖ വ്യവസായിയും നാട്ടിലും വിദേശത്തും നിരവധി ജീവകാരുണ്യ പ്രവര്ർത്തനങ്ങൾ ചെയ്​തുവരുന്ന ടി.എ.മുഹമ്മദുണ്ണി ജിന്നന് ‘കാരുണ്യശ്രേഷ്ഠ അവാർഡ്’ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നൽകി ആദരിച്ചു. കൊല്ലം ഷാഫിയും യുംന അജിനും നേതൃത്വം നൽകിയ മെഹ് ഫൽ നിലാവ് നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT