വിദ്യാര്‍ഥികള്‍ക്ക് ‘ഹോം വര്‍ക്കുകള്‍’ ഒഴിവാക്കുന്ന നടപടികള്‍ക്ക് തുടക്കമായി

മനാമ: വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ ഒഴിവാക്കുന്ന നടപടികള്‍ക്ക് തുടക്കമായതായി വിദ്യാഭ്യാസ മന്ത്രാ ലം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്​കൂളുകളിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നടപ്പിലാക്കുന്നത്. ഹോം വര്‍ക്ക ുകള്‍ക്ക് പകരം ക്ലാസ് വര്‍ക്കുകള്‍ മാത്രമേ ഇനിയുണ്ടാവുകയുള്ളൂ. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ സന്തോഷകരവും ആശ്വാസകരവുമായ തീരുമാനമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി.

സിലബസുമായി ബന്ധപ്പെട്ട കഥകളും ഫീച്ചറുകളും വായിക്കുന്നതിന് ഒരു പിരീഡ് നിജപ്പെടുത്താനും ഇതി​​​െൻറ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. വായനയിലും ഭാഷാ പരിജ്ഞാനത്തിലും കുട്ടികള്‍ക്ക് വളര്‍ച്ച ലഭിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. വായനയോടൊപ്പം വിഷയ സംബന്ധമായ ചര്‍ച്ചകളും ഇതിനത്തെുടര്‍ന്ന് നടക്കും. സിലബസ്, പാഠ്യരീതി എന്നിവയുടെ പരിഷ്കരണത്തി​​​െൻറ ഭാഗമാണ് പുതിയ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT