ഭിന്നശേഷിയുള്ള കുട്ടികൾക്ക്​ സമ്മാനപ്പൊതി നൽകി റിപ്പബ്ലിക് ദിനാഘോഷം

മനാമ: ബഹ്റൈൻ കേരളീയ സമാജവും ബഹ്റൈൻ ഇൻറഗ്രേറ്റഡ് ഇൻറർവെൻഷൻ സെനറ്ററും സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വേറിട്ട അനുഭവമായി. ഭിന്നശേഷിയുള്ള പതിനാല്​ കുട്ടികളും അവരുടെ രക്ഷിതാക്കളും സമാജം അംഗം നിഷ ദിലീഷി​​​െൻറ നേതൃത്വത്തിൽ എട്ട് അധ്യാപകരുമടങ്ങുന്ന സംഘമാണ് വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനും സമാജം ചിൽഡ്രൻസ് വിങ് അംഗങ്ങളുമായി കൂട്ടുചേരുന്നതിനുമായി സമാജം ഹാളിൽ ഒത്തുകൂടിയത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനപൊതികൾ നൽകി. ഈവൻറ്​ കോർഡിനേറ്ററുംചിൽഡ്രൻസ് വിങ് കമ്മിറ്റി അംഗവുമായ അനാമിക അനി ചടങ്ങിൽ നന്ദിരേഖപ്പെടുത്തി.

ആഘോഷ പരിപാടികൾക്ക് ചിൽഡ്രൻസ്​ വിങ്ങ്​ പേട്രൻസ് കമ്മിറ്റി കോർഡിനേറ്റർ വിനയചന്ദ്രൻ, കൺ വീനർ ഫാത്തിമ ഖമ്മീസ് , ജോയിൻറ്​ കൺവീനർ അജിത് വാസുദേവൻ, കമ്മിറ്റി അംഗം ടോണിപെരുമാന്നൂർ , വനിതാ വേദി പ്രസിഡൻറ്​ മോഹിനി തോമസ്, സെക്രട്ടറി രജിത അനി, വൈസ് പ്രസിഡൻറ്​ നിമ്മി റോഷൻ, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജേഷ് ചെരാവള്ളി ,അജയ് പി ജോയി, ശാന്താ രഘു , സമാജം ജനറൽ സെക്രട്ടറി എം പി രഘു, ആക്​ടിൻറ്​ പ്രസിഡൻറ്​ പി എൻ മോഹൻ രാജ്, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, അസിസ്​റ്റൻറ്​ സെക്രട്ടറി ടി.ജെ. ഗിരീഷ്, ഇ​േൻറർണൽ ആഡിറ്റർ മനോജ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT