കലയുടെ കേളിക്കൊട്ടുമായി മുഹറഖ് മലയാളി സമാജം ‘നക്ഷത്രരാവ്’

മനാമ: മുഹറഖ് മലയാളി സമാജത്തി​​​െൻറ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ക്രിസ്​തുമസ്, പുതുവർഷ റിപ്പബ്ലിക് ദിന ആഘോഷ പരിപാടി ‘നക്ഷത്ര രാവ് സീസൺ രണ്ട്​’ മുഹറഖ് സയ്യാനി ഹാളിൽ നടന്നു. എം.എം.എസ്‌ സർഗ്ഗവേദി, മഞ്ചാടി ബാലവേദി, വനിതാ വേദി, സഹൃദയ പയ്യന്നൂർ അടക്കമുള്ളവർ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളുടെ അകമ്പടിയോടെ ആയിരുന്നു ആഘോഷം. സമ്മേളനം മുൻ മുഹറഖ് എം.പി ഹസ്സൻ ബുഖ്​മാസ് ഉദ്ഘാടനം ചെയ്​തു. ബഹ്​റൈന്​ മലയാളികൾ നൽകുന്ന സംഭാവനക്ക് എന്നും കടപ്പാടുകൾ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡൻറ്​ അനസ് റഹിം അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു.

രക്ഷാധികാരി എബ്രഹാം ജോൺ, ഡിസ്​കവർ ഇസ്​ലാം പ്രതിനിധി ഹാഷിഫ് ഹനീഫ്, സാമൂഹിക പ്രവർത്തകൻ ജോസ് ജോസഫ്, പ്രോഗ്രാം കൺ വീനർ ആനന്ദ് വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മുഹറഖ് മലയാളി സമാജത്തിനായി പേൾ സിനിമാസ് ബഹ്റൈൻ നിർമ്മിച്ച ഹ്രസ്വചിത്രം ജോസ് ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു. എം.എം.എസ്‌ ഉപദേശക സമിതി അംഗം കൂടിയായ സംവിധായകൻ മുഹമ്മദ് റഫീക്ക് വിവരണം നടത്തി. ഷമാൽ കോൺട്രാക്​റ്റിങ്​ മാനേജർ സഹീർ, ബി.എഫ്.സി സോണൽ മാനേജർ റ്റോബി എന്നിവർ പങ്കെടുത്തു, ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT