ഇന്ത്യ ക്വിസ് വെള്ളിയാഴ്​ച; 137 ടീമുകൾ പ​െങ്കടുക്കും

മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്​റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആൻറ്​ കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് –ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നു. വെരീതാസ് പബ്ലിക് റിഷേഷന്‍സ്, ബഹ്​റൈന്‍ കേരളീയ സമാജം എന്നിവരുമായി സഹകരിച്ചാണ് ‘ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്​ച ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

137 ടീമുകളാണ് മത്സരത്തിനായി രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നതെന്നും മത്സരാർഥികള്‍ വൈകിട്ട് 4.30 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്​റ്റര്‍. ബി.ഐ.സി.എഫ് പ്രസിഡൻറ്​ സോവിച്ചൻ ചെന്നാടടുശ്ശേരി, ഈവൻറ്​ ജനറൽ കൺ വീനർ പവിത്രൻ നീലേശ്വരം, എക്​സിക്യൂട്ടീവ് അംഗങ്ങളായ ദേവരാജ്, ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി.പി ജോയ്, അനൂപ്, പ്രോഗ്രാം കൺവീനർ കമലുദീൻ, ഈവൻറ്​ കോർഡിനേറ്ററായ ബബിന, ബി.ഐ.സി.എഫ് മീഡിയ കോർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT