വികസനത്തിന്​ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പുകൾ കൈകോർക്കും

മനാമ: രാജ്യത്തി​​​െൻറ വികസന രംഗത്ത്​ വിദേശകാര്യ, വ്യവസായ, വാണിജ്യ, വിനോദസഞ്ചാര വകുപ്പുകൾ കൈകോർത്ത്​ പ്രവർത്തിക്കുമെന്ന്​ മന്ത്രിമാർ. വിദേശകാര്യ മന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫയും വ്യവസായ വാണിജ്യ, വിനോദസഞ്ചാര വകുപ്പ്​ മന്ത്രി സയിദ്​ ബിൻ റാഷിദ്​ അൽ സയനിയും തമ്മിലുള്ള കൂടിക്കാഴ്​ചയിലാണ്​ സഹകരണത്തി​​​െൻറ പ്രാധാന്യം എടുത്തുപറഞ്ഞത്​. രാജ്യത്തി​​​െൻറ സമ്പത്​ വ്യവസ്ഥക്കും നിക്ഷേപരംഗത്തി​​​െൻറ ആകർഷണീയതക്കും വേണ്ടിയുള്ള വ്യവസായ മന്ത്രാലയത്തി​​​െൻറ എല്ലാ പ്രവർത്തനങ്ങൾക്കും വിദേശകാര്യമന്ത്രി എല്ലാവിധ പിന്തുണയും അറിയിച്ചു. രാജ്യത്തി​​​െൻറ മുന്നേറ്റത്തിനും ആഗോളതലത്തിൽ വിജയം നേടുന്നതിനുവേണ്ടിയുള്ള പദ്ധതികളുടെ പൂർത്തീകരണങ്ങളെക്കുറിച്ചും ചർച്ച നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT