വാറ്റ്: 1700 കമ്പനികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ^നാഷണൽ റവന്യൂ ബ്യൂറോ

മനാമ: വാറ്റുമായി ബന്ധപ്പെട്ട് 1700 കമ്പനികള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി നാഷണല്‍ റവന്യൂ ബ്യുറോ വ്യക്തമാക്കി. വാറ്റ് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിന് സ്വന്തം താല്‍പര്യ പ്രകാരം മുന്നോട്ടു വന്ന കമ്പനികളാണിത്. ഉപഭോക്താക്കള്‍ക്ക് കാണും വിധം വാറ്റ് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തരുതെന്നും ബന്ധപ്പെട്ടവര്‍ വീണ്ടും ഉണര്‍ത്തിയിട്ടുണ്ട്. വാറ്റുമായി ബന്ധപ്പെട്ട 10,000 ത്തിലധികം ഫോണ്‍ വഴി സംശയ നിവാരണം വരുത്തിയതായും ബ്യൂറോ അറിയിച്ചു. വാറ്റ് ബാധകമല്ലാത്ത ഉല്‍പന്നങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്ന് വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്​തൃ സംരക്ഷണ വിഭാഗം വ്യപാരികളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് മനസ്സിലാകും വിധമാണ് അടയാളപ്പെടുത്തേണ്ടതെന്നും ഉണര്‍ത്തിയിട്ടുണ്ട്. വാറ്റിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സ്വകാര്യ മേഖലയാണ് കൂടുതലും പങ്ക് വഹിക്കേണ്ടത്. സുരക്ഷിതമായ വാറ്റ് രീതി ആവിഷ്കരിക്കുന്നതിനും ജനങ്ങള്‍ക്കു​ള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്. വാറ്റ് ബാധകമായ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കുകയും വേണ​​െമന്നും അറിയിപ്പുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT