‘ലാൽസനോടൊപ്പം’ കലാസന്ധ്യ വേറിട്ടതായി

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്‌മയായ ബഹ്‌റൈൻ നാടക വേദിയും സംയുക്തമായി സംഘടിപ്പിച്ച ‘ലാൽസനോടൊപ്പം’എന്ന കലാസന്ധ്യ മികച്ച വിജയമായതായി സമാജം ആക്റ്റിംങ്​ പ്രസിഡൻറ്​ പി.എൻ. മോഹൻ രാജ്‌ , ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സംഗീതം, നൃത്തനൃത്യങ്ങൾ, തത്സമയ ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലാസന്ധ്യ ലേക്‌ ഷോർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലാൽസ​​​െൻറ രോഗത്തെ ചെറുത്ത്‌ തോൽപ്പിക്കാനുള്ള ഒരു കൈത്താങ്ങ്‌ എന്ന ലക്ഷ്യത്തോടെയാണു സംഘടിപ്പിച്ചത്. ബഹ്‌റൈന്‍ കേരളീയ സമാജം സബ് കമ്മിറ്റി അംഗങ്ങള്‍ ബഹ്‌റൈനിലെ നാടക വേദി പ്രവര്‍ത്തകര്‍ , ഇതര സംഘടനകള്‍ തുടങ്ങി ഈ പരിപാടിയോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT