യുവതികളെ കബളിപ്പിച്ച് പണാപഹരണം: യുവാവിന് ഒരു വര്‍ഷം തടവ്

മനാമ: യുവതികളെ കബളിപ്പിച്ച് പണം കവര്‍ന്ന യുവാവിന് ഒരു വര്‍ഷം തടവിന് കോടതി വിധിച്ചു. താന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലിയെന്ന് ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവതികളോട് പറയുകയും വിവാഹ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തനിക്ക് കാര്‍ വാങ്ങാന്‍ യുവതികളോട് പണമാവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാതാവിന് അസുഖമാണെന്നും ചികില്‍സിക്കാന്‍ പണം കടമായി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യുവതികള്‍ 30,000 ദിനാറോളം പല സന്ദര്‍ഭങ്ങളിലായി നല്‍കിയിരുന്നതായി പരാതികളില്‍ പറയുന്നു. തട്ടിപ്പിന് ത​​​െൻറ സഹോദരിയെയും ഇയാള്‍ ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് യുവതികള്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് വിവാഹിതനാണെന്ന് സഹോദരിയില്‍ നിന്ന് മനസ്സിലാക്കിയതി​​െൻറ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ട് പോയത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT