കൊച്ചി മെ​ട്രോ ഇൗ വർഷം ലാഭത്തിലേക്ക്​ കുതിക്കും -എം.പി.എം. മുഹമ്മദ്​ ഹനീഷ്

മനാമ: നഷ്​ടത്തിൽ നിന്ന്​ കൊച്ചി മെ​ട്രോ കരകയറുകയാണെന്നും ഇൗ വർഷം അവസാനത്തോടെ ലാഭം കൈവരിക്കുമെന്നും കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ എം.പി.എം. മുഹമ്മദ്​ ഹനീഷ്​. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 2017 ജൂണിൽ തുടങ്ങിയ മെട്രോക്ക്​ 2017^18 കാലത്ത്​ പ്രതിദിനം 20 ലക്ഷത്തി​​​െൻറ നഷ്​ടമാണുണ്ടായിരുന്നത്​​. 2018 ​​​െൻറ തുടക്കത്തിൽ 25000 ശരാശരി യാത്രികരാണ്​ ഉണ്ടായിരുന്നതും. ഇതിന്​ മാറ്റം ഉണ്ടാക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ യാത്രികരുടെ എണ്ണം കൂടി. 2019 ​​​െൻറ തുടക്കത്തിൽ അത്​ 45000 ആയി​. ഇൗ വർഷം തീരുന്നതിന്​ മുമ്പ്​ യാത്രികരുടെ എണ്ണം ​ 70000 ആക്കാൻ ശ്രമം നടത്തുന്നുണ്ട്​. മെട്രോയാത്രികർക്ക്​ കയറുന്നിടത്തും ഇറങ്ങുന്നിടത്തും ഒാ​േട്ടാ, ടാക്​സി, ബസ്​ സൗകര്യം ആവശ്യത്തിന്​ ലഭിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​.

ടിക്കറ്റ്​ ഇതര വരുമാനങ്ങളിലൂടെ ലാഭം നേടാനും​ ശ്രമിക്കുന്നത്​. പരസ്യത്തിലൂടെയും വാണിജ്യസ്ഥാപനങ്ങൾക്ക്​ സ്ഥലം നൽകിയും പരമാവധി തുക കണ്ടെത്തുന്നതിൽ വിജയം നേടുന്നുണ്ട്​. പാതയിലെ മുഴുവൻ തൂണുകളിലും സ്റ്റേഷനുകളിലും കോച്ചുകളിലും വാണിജ്യ പരസ്യം സ്ഥാപിക്കാൻ കമ്പനികളെ അനുവദിച്ചതോടെ ആയിനത്തിൽ നല്ല വരുമാനം ലഭിച്ചുതുടങ്ങി. ആലുവ മുതൽ മഹാരാജാസ്​ വരെ മെട്രോക്കുള്ളിൽ ഏഴ്​ ബാങ്കുകൾ തുടങ്ങാൻ നടപടിയായിട്ടുണ്ട്​. ഭാവിയിൽ സൂപ്പർമാർക്കറ്റുകളും വരും. ഒന്നാം ഘട്ടത്തിലെ അവശേഷിക്കുന്ന എട്ട്​ സ്​റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങുകയും തൃപ്പൂണിത്തുറ എസ്​.എൻ ജംഗ്​ഷൻവരെ ട്രയിൻ ഒാടിത്തുടങ്ങുകയും ചെയ്യു​േമ്പാൾ യാത്രക്കാരുടെ നിരക്കിൽ വർധനവ്​ ഉണ്ടാകുമെന്നും അ​ദ്ദേഹം പറഞ്ഞു. വനിത ലോക്കോ പൈലറ്റുകൾ, ശുചീകരണ പ്രവൃത്തിക്ക് കുടുംബശ്രീ അംഗങ്ങൾ എന്നീ ഘടകങ്ങളും പ്രത്യേകതകളാണ്​.

കൊച്ചി മെട്രോയിൽ ട്രാൻസ്​ജെൻഡറുകൾ ജോലി ചെയ്യുന്നുമുണ്ട്​ . രണ്ടാംഘട്ടത്തിൽ നെഹ്​റു സ്​റ്റേഡിയം മുതൽ കാക്കനാട്​ വഴി ഇൻഫോപാർക്ക്​ വരെയാണ്​ ഉദ്ദേശിക്കുന്നത്​. രണ്ടാംഘട്ടനിർമ്മാണ പ്രവൃത്തികൾക്ക്​ ഫ്രഞ്ച്​ ഗവൺമ​​െൻറി​​​െൻറ കീഴിലുള്ള എ.എഫ്​.ഡിയുടെ 1500 കോടി രൂപ സഹായം ലഭിച്ചിട്ടുണ്ട്​. ഇതിന്​ പുറമേ വാട്ടർമെട്രോ, 1000 കനാലുകൾ വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുക തുടങ്ങിയവയും ത്വരിത ഗതിയിൽ നടന്നുവരുന്നുണ്ട്​. വാട്ടർമെട്രോക്ക്​ 76 കിലോമീറ്റർ ദൈർഘ്യവും 15 റൂട്ടുകളും 78 ബോട്ടുകളും അടങ്ങുന്ന പദ്ധതിയാണുള്ളത്​. 100 പേർക്ക്​ ഇരിക്കാവുന്ന 23 ബോട്ടുകൾ, 50 പേർക്ക്​ ഇരിക്കാവുന്ന 55 ബോട്ടുകൾ എന്നിവയും പ്രത്യേകതകളായിരിക്കും. ജർമൻ ഗവൺമ​​െൻറി​​​െൻറ 575 കോടിയും കേരള സർക്കാരി​​​െൻറ 110 കോടി രൂപയും വാട്ടർ മെട്രോ സർവീസിന്​ ലഭിച്ചിട്ടുണ്ട്​. വാട്ടർ ​െ​മട്രോയുടെ ഭാഗമായി ആദ്യ സർവീസ്​ ഡിസംബറിൽ തുടങ്ങാനാണ്​ ലക്ഷ്യമിടുന്നതെന്നും എം.പി.എം. മുഹമ്മദ്​ ഹനീഷ്​ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT