മക്കളെ സന്ദർശിക്കാൻ ബഹ്റെനിലെത്തിയ മലയാളി നിര്യാതനായി

മനാമ: ബഹ്റൈനിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാനെത്തിയ മുൻ ബഹ്റൈൻ പ്രവാസി തലശ്ശേരി സ്വദേശി അറങ്ങാടൻ മഹമൂദ് (61)ബഹ്റൈനിൽ നിര്യാതനായി. 2012 ൽ ബഹ്റൈനിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇദ്ദേഹം ഒരാഴ്​ച മുമ്പാണ് ബഹ്റൈനിലെത്തിയത്. ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്​ചയോളമായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല് പെൺമക്കളിൽ രണ്ട് പേർ ബഹ്റൈനിലും, ഒരാൾ യു.കെയിലും, ഇളയ മകൾ നാട്ടിൽ പ്ലസ്​ടുവിനും പഠിക്കുന്നു. ഭാര്യ വഹീദ ബഹ്റൈനിലുണ്ട്. സഹോദരങ്ങൾ അബ്ദുറഹ്മാൻ എഞ്ചിനീയർ(ബഹ്റൈൻ) അബ്ദുൽ അസീസ്(തലശ്ശേരി) ഇബ്രാഹീം(എറണാകുളം). മൃതദേഹം ബഹ്റൈനിൽ ഖബറടക്കാനുളള ശ്രമങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT