സ്വദേശി കുടുംബ ഏരിയകളിലെ പ്രവാസി ബാച്ചിലര്‍മാരുടെ താമസം: പ്രശ്​ന പരിഹാരത്തിന്​ നീക്കം

മനാമ: സ്വദേശി കുടുംബ ങ്ങള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലുള്ള ഏഷ്യന്‍ വംശജരായ പ്രവാസി പുരുഷൻമാർ താമസിക്കുന്നത്​ മൂലമുള്ള പ്രശ്നം പരിഹരിക്കുന്നതിന് നീക്കം നടത്തുമെന്ന് മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നാഇ വ്യക്തമാക്കി. പ്രദേശവാസികളുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച സന്ദര്‍ഭത്തിലാണ് മുഖ്യമായും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പലപ്പോഴായി ഇക്കാര്യം ചര്‍ച്ച ചെയ്​തിട്ടുണ്ടെങ്കിലും പൂര്‍ണമായ തോതില്‍ വിഷയം പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജന പ്രതിനിധികള്‍ ഗവര്‍ണറോട് പറഞ്ഞു. പല ബഹ്റൈനി കുടുംബങ്ങളും മുഹറഖില്‍ നിന്ന് താമസം മാറാന്‍ കാരണം ബാച്ചിലര്‍മാരുടെ ആധിക്യമാണെന്ന് ശൈഖ് അബ്ദുല്ലത്തീഫ് ആല്‍ മഹ്മൂദ് ചൂണ്ടിക്കാട്ടി. ഇതിന് മുഖ്യ പരിഗണന നല്‍കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കുകയും ചെയ്തു.

കൂടാതെ കോര്‍ണിഷുകളുടെ നവീകരണത്തിനും ജനങ്ങള്‍ക്ക് അത് പ്രാപ്യമാകുന്നതിനും നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും ഉയര്‍ന്നു. തീര പ്രദേശങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന അവസ്ഥയാണ് പലയിടങ്ങളിലുമുള്ളതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT