സുസ്ഥിര ഊര്‍ജ്ജ ഫോറം ലക്ഷ്യമിടുന്നത്​ പിന്തുണ ലഭ്യമാക്കൽ

മനാമ: ബഹ്റൈനില്‍ നടക്കാൻ പോകുന്ന പ്രഥമ അന്താരാഷ്ട്ര സുസ്ഥിര ഊര്‍ജ്ജ ഫോറം ലക്ഷ്യമിടുന്നത്​ പദ്ധതികൾക്ക്​ ആവശ്യമായ വർധിച്ച പിന്തുണ ഉറപ്പാക്കൽ. എല്ലാ വര്‍ഷവും സമ്മേളനം നടത്തുന്നതിനും അതുവഴി സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ക്ക് വര്‍ധിച്ച പിന്തുണ ലഭ്യമാക്കുന്നതിനുമാണ് ഉദ്ദേശമെന്ന് ബഹ്റൈന്‍ എഞ്ചിനീയേഴ്സ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ദിയാഅ് അബ്ദുല്‍ അസീസ് തൗഫീഖിയും വ്യക്തമാക്കിയിട്ടുണ്ട്​.

സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ക്ക് ബഹ്റൈന്‍ ഭരണാധികാരികള്‍ ശക്തമായ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ കുറേക്കൂടി അര്‍ഥപൂര്‍ണമായ മുന്നേറ്റം ഈ രംഗത്ത് അനിവാര്യമാണെന്ന് ഫോറം രക്ഷാധികാരിയും വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയും വ്യക്തമാക്കിയിട്ടുണ്ട്​. ഇതിലേക്ക് സഹായകമായ രൂപത്തിലാണ് അന്താരാഷ്ട്ര സുസ്ഥിര ഊര്‍ജ്ജ ഫോറം സംഘാടനത്തില്‍ മന്ത്രാലയവും സുസ്ഥിര ഊര്‍ജ്ജ യൂണിറ്റും പങ്കാളിയാകുന്നതെന്ന് മന്ത്രി ഉടമ്പടി ഒപ്പിടൽ യോഗത്തിൽ കൂട്ടിച്ചേര്‍ത്തിരുന്നു. ഏപ്രില്‍ ആദ്യത്തിലാണ് സുസ്ഥിര ഊര്‍ജ്ജ ഫോറം നടക്കുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT