തണൽ കുടുംബ സംഗമം ശ്രദ്ധേയമായി

മനാമ: ‘തണൽ ബഹ്‌റൈൻ ചാപ്റ്റർ’ സൽമാനിയ യിൽ നടത്തിയ കുടുംബസംഗമം ശ്രദ്ധേയമായി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥി ആയിരുന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. ബാലൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സോമൻ ബേബി, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആൻറണി, തണൽ വനിത വിഭാഗം സെക്രട്ടറി നാഫിഅ ഇബ്രാഹിം, ചീഫ് കോർഡിനേറ്റർ എ. പി. ഫൈസൽ, ഭാരവാഹികളായ മുജീബ് മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫീഖ് നാദാപുരം, ഷബീർ മാഹി, മുസ്തഫ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

ശ്രീജിത്ത് കണ്ണൂർ, റഫീഖ് അബ്ദുല്ല, അലി കോമത്ത്, ഇസ്മായിൽ കൂത്തുപറമ്പ്, സലീം കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മറ്റ് തികച്ചും വ്യതിരിക്തമായി തണൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നു പ്രിൻസ് തന്റെ ആശംസാപ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഇന്ത്യൻ സ്‌കൂളിന്റെ പരിധിയിൽ നിന്നുകൊണ്ട് ഭാവിയിലും തണൽ നടത്തുന്ന എല്ലാ നല്ലകാര്യങ്ങളിലും തങ്ങൾ സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ജമാൽ ഷൊവൈത്തർ ജനറൽ മാനേജർ അബ്ദുൽ റസാഖ് കൊടുവള്ളി, ഉസ്​മാൻ ടിപ്പ് ടോപ്പ്, അബ്ദുൽ മജീദ് തെരുവത്ത്, ഒ. കെ. കാസ്സിം എന്നിവർ സംബന്ധിച്ച പരിപാടികൾ അബ്ദുൽ നാസർ പൊന്നാനി, ഫൈസൽ കോട്ടപ്പള്ളി, ജമാൽ കുറ്റിക്കാട്ടിൽ, മുജീബ് റഹ്‌മാൻ പൊന്നാനി, ഫൈസൽ പാട്ടാണ്ടി, തുമ്പോളി അബ്ദു റഹ്മാൻ, റംഷാദ് എന്നിവർ നിയന്ത്രിച്ചു. ട്രഷറർ റഷീദ് മാഹി നന്ദി പ്രകാശനം നിർവ്വഹിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT