സൗദിയിൽ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന സജീവം

യാമ്പു: വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന്​ ഉദ്യോഗസ്ഥരുടെ പരിശോധന കർശനമായി തുടരുന്നു. യാമ്പുവിലെ സ്പെയർ പാർട്സ് കടകളിലും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്‌ഥർ വ്യാപകമായി നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി.

നാല് സ്ഥാപനങ്ങൾക്ക് 20,000 റിയാൽ പിഴ ലഭിച്ചതായി മേഖലയിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാർ പറഞ്ഞു. സൗദിവത്‌കരണം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ പൊലീസും നഗരസഭയും ചേർന്ന് നടപടികൾ വ്യാപകമാക്കിയിട്ടുണ്ട്.


നിയമാനുസൃതം സ്വദേശി ജീവനക്കാർ കടയിൽ ഉണ്ടെങ്കിൽ ഒരു പ്രശ്നവുമില്ലെന്നും സ്വദേശി കടയിലില്ലെങ്കിൽ കട അടച്ചിടണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതായി സ്പെയർ പാർട്സ് സാധനങ്ങൾ വിൽപന നടത്തുന്ന കടയിലെ ജീവനക്കാരൻ പറഞ്ഞു. നിയമ ലംഘനങ്ങൾ വരുത്തി കടയിൽ ജോലി ചെയ്ത് പിടിക്കപ്പെട്ടാലുള്ള പിഴ ഇഖാമയുടെ നമ്പർ രേഖപ്പെടുത്തി ജീവനക്കാർക്കാണ് ചുമത്തുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT