തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് വാക്സിനേഷന് തുടക്കം

മനാമ: തെരുവ് നായകളെ നിയന്ത്രിക്കുന്നതി​​​െൻറ ഭാഗമായി ഏര്‍പ്പെടുത്തിയ വാക്സിനേഷന്‍ നടപടികള്‍ക്ക് തുടക്കമായതായി പൊതു മരാമത്ത്-^മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. തെരുവ് പട്ടികളെ വന്​ധീകരണ പ്രക്രിയയിലൂടെ എണ്ണം കുറക്കാനാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ടെണ്ടര്‍ വിളിക്കുകയും ‘തെലസ് വെറ്റിനറി ക്ലിനിക്​’ ചുമതല ഏറ്റെടുക്കുകയും ചെയ്തു. തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണിതെന്ന് കരുതുന്നതായും മന്ത്രാലയം വ്യക്തമാക്കി. ജനവാസ പ്രദേശങ്ങളില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിക്കുന്നതുമായി സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പഠനം നടത്താനും ഫലപ്രദമായ പോംവഴി കണ്ടത്തൊനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിരുന്നു.

ആഭ്യന്തര മന്ത്രാലയം, മൃഗ സമ്പദ് വിഭാഗം, കാപിറ്റല്‍ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് മൃഗ ക്ഷേമ സൊസൈറ്റിയുമായി കൂടിയാലോചിച്ച ശേഷമാണ് നടപടികളിലേക്ക് കടന്നിട്ടുള്ളത്. തെരുവ് നായ ശല്യം കുറക്കുന്നതിന് 2016 ഒക്ടോബര്‍ മുതല്‍ പലവിധ നടപടികളും മന്ത്രാലയം സ്വീകരിച്ചു വരുന്നുണ്ട്. അക്രമണകാരികളും രോഗം പിടിച്ചവയുമായ നായകളെ പിടികൂടുന്നതിന് മൃഗക്ഷേമ സൊസൈറ്റി പ്രത്യേകം തയാറാക്കിയ ഇരുമ്പ് കൂട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്്. തെരുവ് നായകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 17155363 എന്ന നമ്പരില്‍ പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത് വരെയായി 1200 പരാതികളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.

ആഴ്ച്ചയില്‍ ആറ് ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാല് ടീമുകളെ പ്രത്യേകമായി നിയോഗിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പിടികൂടിയ നായകളെ വന്ധ്യംകരണ വാക്സിന്‍ നല്‍കിയ ശേഷം ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്ക് വിടുകയാണ് ചെയ്യുക. അലഞ്ഞു തിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതിനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ ശേഷം ഉചിത മാര്‍ഗം സ്വീകരിക്കുമെന്നാണ് അറിയുന്നത്. സാമ്പത്തികവും സാങ്കേതികവും പാരിസ്ഥിതികവുമായ കാര്യങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT