ജനറൽ സെക്രട്ടറി ഡോ. ആരതി കൃഷ്ണക്ക്​ ഒ.ഐ.സി.സി സ്വീകണം നൽകി

മനാമ : ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക സംസ്ഥാന സർക്കാർ നോർക്ക വൈസ് ചെയർപേഴ്​സനും ആയ ഡോ. ആരതി കൃഷ്ണയ്ക്ക് ബഹ്‌റൈൻ ഒ.ഐ.സി.സി. ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗൾഫ് ഗേറ്റ് ഹോട്ടലിൽ സ്വീകരണം നൽകി. രാജ്യത്തെ മതേതര സ്വഭാവം തിരികെകൊണ്ടുവരുവാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസി​​​െൻറ ഗവൺമ​​െൻറ്​ രാജ്യത്തു വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന്​ അവർ പറഞ്ഞു. ഒ.ഐ.സി.സി. ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആമുഖ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു.

കന്നഡ സംഘം പ്രസിഡൻറ്​ പ്രദീപ് ഷെട്ടി, ഒ.ഐ.സി.സി. ഗ്ലോബൽ സെക്രട്ടറി കെ. സി. ഫിലിപ്പ്, ദേശീയ വൈസ് പ്രസിഡൻറ്​ ലത്തീഫ് അയംചേരി സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം,രവി സോള, യൂത്ത് വിങ് പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം, ലേഡീസ് വിങ് പ്രസിഡൻറ്​ ഷീജ നടരാജ് എന്നിവർ പ്രസംഗിച്ചു. ഒ.ഐ.സി.സി. നേതാക്കളായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജെസ്റ്റിൻ ജേക്കബ്, ജി. ശങ്കരപ്പിള്ള, എബ്രഹാം സാമുവേൽ, ഷിബു എബ്രഹാം, നിസാമുദ്ദീൻ തൊടിയൂർ, ഷാജി പൊഴിയൂർ,സുനിൽ ചെറിയാൻ,സജി എരുമേലി,വിജയൻ റാന്നി, തോമസ് കാട്ടുപറമ്പിൽ, അൻസൽ കൊച്ചുടി, മുനീർ കൂരാൻ, ജിഷാർ ഹൈദരാലി, സൈഫിൽ മീരാൻ, അജിത് വർഗീസ്, മോഹൻലാൽ, അനിൽ കുമാർ, മോഹൻകുമാർ, സിജുവർഗീസ്, ജലീൽ മുല്ലപ്പള്ളിൽ, സൽമാനുൽ ഫാരിസ്, ബിജുപാൽ, ഇസ്മായിൽ കണ്ണൂർ, സുരേഷ് പുണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT