കെ.സജീവൻ മാസ്​റ്ററെ ആദരിച്ച ചടങ്ങ്​ വൈകാരിക മുഹൂർത്തങ്ങൾക്ക്​ വേദിയായി

മനാമ: ബഹ്‌റൈൻ വടകര മുസ്​ലീം വെൽഫയർ അസോസിയേഷ​​​െൻറ ആഭിമുഖ്യത്തിൽ വടകര എം.യു.എം സ്​കൂളിലെ മാതൃകാധ്യാപകൻ കെ.സജീവൻ മാസ്​റ്റർക്ക് ബഹ്‌റൈൻ ഹൂറ ചാരിറ്റി ഹാളിൽ നൽകിയ സ്വീകരണം ‘സ്നേഹാദരം-2019’ പരിപാടി അപൂർവമായ ഒത്തുചേരലിന്​വേദിയായി. 90 വർഷത്തെ കഥ പറയാനുള്ള വടകര എം.യു.എം സ്കൂളിൽ നിന്നും 50 വർഷങ്ങൾക് മുമ്പ് പഠനം കഴിഞ്ഞിറങ്ങിയവരും നാലഞ്ചു വർഷങ്ങൾ മുമ്പ് പഠിച്ചിറങ്ങിയവരും അവരുടെ കുടുംബങ്ങളും ഒന്നിച്ചു ചേർന്നു സ്കൂൾ ജീവിതകാല അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അത്​ വികാരഭരിത മുഹൂർത്തമായി. ചടങ്ങിൽ എം.യു.എം സ്​കൂളിലെ പൂർവ്വവിദ്യാർഥികളായ ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻറ്​ എസ്​.വി ജലീൽ, എഴുത്തുകാരൻ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ‘ഒൺ ടു ത്രീ’ബിസിനസ് ഗ്രൂപ്പ് മാനേജിങ്‌ ഡയറക്​ടർ പി.സി. അബ്ദുല്ല, അസോസിയേഷൻ മുഖ്യ സപ്പോർട്ടറും ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയുമായ എം.പി. ഇബ്രാഹിം,എസ്​.സി.സി.എ പരീക്ഷയിൽ ബഹ്‌റൈനിലെ ടോപ് റാങ്കുജേതാവായ ഷമീം ഇബ്രാഹിം, മുഹമ്മദ് നസീം, സമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥി കെ. സജീവൻ മാസ്​റ്ററെ കമ്മിറ്റി അംഗങ്ങൾ ചെയർമാൻ ടി.പി.അബ്​ദുൽ അസീസി​​​െൻറ നേതൃത്വത്തിൽ പുരസ്​കാരം നൽകി ആദരിച്ചു.

സജീവൻ മാസ്​റ്റർ മറുപടി പ്രസംഗം നടത്തി. എസ്​.വി. ജലീൽ ഉത്ഘാടനം ചെയ്​ത പരിപാടിയിൽ മുഹമ്മദ് നസീം ഖിറാഅത് നടത്തി. ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എസ്​.വി. ബഷീർ എന്നിവർ ആശംസൾ നേർന്നു. ടി.പി. അബ്ദുൽ അസീസി​​​െൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.സി. ഉമ്മർകുട്ടി സ്വാഗതവും, അസ്‌ലം വടകര നന്ദിയും പറഞ്ഞു. പി.എം.അബ്ദുൽ ഖാദർ, ടി.പി. ഉസ്​മാൻ, മുക്കോലക്കൽ അബ്ദുൽ റസാഖ് , പി.പി അഷ്‌റഫ്, എം.എം. ഖലീൽ,പി.പി. ഷമീർ, ഇസ്​മായിൽ പറമ്പത്ത്, ഷഹീൻ അബ്ദുല്ല, പി.പി. അഷീൽ, ഫവാസ് ഹമീദ്,പി.ഹുസ്സൈൻ, ഹാഷിം റഹ്‌മാൻ, വി.കെ.റിയാസ്, സുനീർ, ഉമൈർ, അക്തർ, ഫിൽസെർ വളപ്പിൽ, കെ.പി.അഷ്‌കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT