അന്താരാഷ്​ട്ര ഡിസൈന്‍ വാരത്തിന് തുടക്കമായി

മനാമ: ‘ബഹ്റൈന്‍ അന്താരാഷ്​ട്ര ഡിസൈന്‍ വീക്’ എക്സിബിഷന് കഴിഞ്ഞ ദിവസം തുടക്കമായി. കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്​ദുറഹ്​മാന്‍ ആല്‍ ഖലീഫ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ബേയിലെ അവന്യൂസ് മാളില്‍ നടന്ന പ്രദര്‍ശനത്തിലും അതോടനുബന്ധിച്ച് നടത്തുന്ന ശില്‍പശാലയിലും ബഹ്റൈന് അകത്തും പുറത്തുനിന്നുമുളള പ്രമുഖര്‍ പങ്കെടുക്കും. ജ്വല്ലറി, ഫാഷന്‍ ഡിസൈനിങ്, കെട്ടിട രൂപകല്‍പന, ഇൻറീരിയര്‍ ഡെക്കറേഷന്‍ എന്നീ മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഗുണകരമാകുന്ന പ്രദര്‍ശനമാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT