കണ്ണീരുമായി റജീന നാട്ടിലേക്ക്​ മടങ്ങുന്നു

മനാമ: ജീവിതത്തി​​​​െൻറ കഷ്​ടപ്പാട്​ അകറ്റാൻ ബഹ്​റൈനിലേക്ക്​ വീട്ടുജോലിക്ക്​ വന്ന വീട്ടമ്മ ഒടുവിൽ രോഗത്തി​​​​െൻറ ഇരയായി നാട്ടിലേക്ക്​ മടങ്ങുന്നു. ബംഗളുരു സ്വദേശി റജിനയാണ്​ ദുർവിധിയുമായി വേദന തിന്ന​ുന്നത്​. സ്​പൈനൽ കോഡിന്​ തകരാറുള്ള ഭർത്താവിന്​ ജോലിക്ക്​ പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ്​ 13 വർഷം മുമ്പ്​ റജീന ബഹ്​റൈനിലേക്ക്​ എത്തിയത്​. രണ്ട്​ പെൺമക്കൾ ഉൾപ്പെടെയുള്ള മൂന്ന്​ മക്കളുടെ പഠനത്തിനും ഭർത്താവി​​​​െൻറ ചികിത്​സക്കും എല്ലാം ആശ്രയമായത്​ റജീന അയക്കുന്ന ചെറിയ തുകയായിരുന്നു.

ഇതിനിടെയാണ്​ അടുത്തിടെ അവർക്ക്​ അർബുദം പിടിപ്പെട്ടത്​. സൽമാനിയ ആശുപത്രിയിൽ ശസ്​ത്രക്രിയ നടത്തുകയും നാല്​ കീമോ കഴിയുകയും ചെയ്​തു. ഇനി 13കീമോ കൂടി വേണം എന്നാണ്​ ഡോക്​ടർ പറഞ്ഞിരിക്കുന്നത്​. ഇതുവരെയും സുമനസുകളുടെ സഹായമാണ്​ അവരുടെ ചികിത്​സക്കും ഭക്ഷണത്തിനും താമസത്തിനും എല്ലാം തുണയായത്​. ഇതിനിടെയാണ്​ വിദഗ്​ധ ചികിത്​സക്ക്​ റജീന നാട്ടിലേക്ക്​ പോകുന്നത്​. എന്നാൽ നാട്ടിലെത്തിയാൽ എന്ത്​ എന്നുള്ള ചോദ്യം ഇൗ വീട്ടമ്മയെ അലട്ടുന്നുണ്ട്​. വാടക വീട്ടിലാണ്​ കുടുംബം കഴിയുന്നത്​. ഏതാനും ദിവസങ്ങൾക്കകം സ്വദേശത്തേക്ക്​ മടങ്ങുന്ന ഇവർക്ക്​ സുമനസുകളുടെ സഹായം ആവശ്യമാണ്​. ബന്ധപ്പെടേണ്ട നമ്പർ 39050725, 35665700. അക്കൗണ്ട്​ വിവരം: റജീന സുന്ദർ എ.സി. നമ്പർ: ​0790101400654 , ബംഗളൂർ വിവേക്​ നഗർ. കാനറ ബാങ്ക്​ െഎ.എഫ്​.സി കോഡ്​: CNRB0000790.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT