പ്രധാനമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്​ച നടത്തി

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പൗര പ്രമുഖരും മുതിര്‍ന്ന രാജ കുടുംബാംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തി. അന്താരാഷ്​ട്ര തലത്തിലും മേഖലയിലും നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൃത്യമായ അവബോധമുണ്ടാകണമെന്ന് അദ്ദേഹം ഉണര്‍ത്തി. മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. ദേശീയ ഐക്യം ശക്തിപ്പെടുത്താനും ശാന്തിയും സമാധാനവും നിലനിര്‍ത്താനും ഒറ്റക്കെട്ടായി ജനങ്ങള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ജനങ്ങളുടെ ക്ഷേമവും സുഭിക്ഷതയും മുന്നില്‍ വെച്ചാണ് സര്‍ക്കാര്‍ കര്‍മ പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ സംരക്ഷിക്കാനും എല്ലാ മേഖലകളിലും വികസനവും പുരോഗതിയും ആര്‍ജ്ജിക്കാനും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT