ശാന്തിസദനം വനിതാ കൂട്ടായ്​മ രൂപവത്​കരിച്ചു

മനാമ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തി​​​െൻ റ ക്ഷേമ പ്രവർത്തനങ്ങൾക്കായി ബഹ് റൈൻ ചാപ്റ്ററിന് കീഴിൽ വനിതാ കൂട്ടായ്​മ രൂപവൽക്കരിച്ചു. ജമീല അബ്​ദുറഹിമാൻ പ്ര സിഡൻറായും രൻജി സത്യൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. നദീറ മുനീർ ( വൈസ് പ്രസി), പ്രിയ രജീഷ് ( ജോയിൻറ് സെക്രട്ടറി) ജിജി.മുജീബ് ( ട്രഷറർ ) റഹ്മത് അഷ്‌റഫ് (അസിസ്റ്റ്ൻറ് ട്രഷറർ ) എന്നിവരാണ് മറ്റ്​ ഭാരവാഹികൾ: ജസീന ജലീൽ ,ശ്രീജില, ഹസൂറ അഫ് സൽ, സുബൈദ മജീദ്, ഉമൈബ, ജമീല ഇബ്രാഹിം, റഷീദ സുബൈർ തുടങ്ങിയവർ എക്സിക്യുട്ടീവ് അംഗങ്ങളായുള്ള വിപുലമായ പ്രവർത്തകസമിതിയും നിലവിൽ വന്നു.

118 ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാനുമായി വൈവിധ്യമാർന്ന പ്രവർത്തന പരിപാടികൾ ആവിഷ്​ക്കരിച്ചു നടപ്പിലാക്കുമെന്ന് കൂട്ടായ്​മയുടെ ഭാരവാഹികൾ അറിയിച്ചു. ബഹ് റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡൻറ്​ അഫ് സൽ തിക്കോടി, വൈസ് പ്രസിഡൻറ്​ വി. രാധാക്യഷ്ണൻ, ജനറൽ സെക്രട്ടറി ജെ.പി.കെ. ജലീൽ എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT