പ്രവര്‍ത്തന ഉദ്ഘാടനം

മനാമ: ബഹ്​​ൈറനിലുള്ള അടൂര്‍ നിവാസികളുടെ സൗഹ്യദ കൂട്ടായ്​മയായ ​‘ഫ്രൻറ്​സ്​ ഓഫ് അടൂരി​’​​െൻറ പുതുവത്സരാഘോഷ വും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും സല്‍മാനിയ കലവറ റസ്​റ്റോറൻറ്​ പാര്‍ട്ടി ഹാളില്‍ നടന്നു. പ്രസിഡൻറ്​ സന്തോഷ്‌ തങ്കച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രമുഖ നാടക നടനും സംവിധായകനുമായ കോശി വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജു കല്ലുമ്പുറം, ബിനുരാജ് തരകന്‍, ടി. കെ. അലക്​സാണ്ടര്‍, അസീസ് ഏഴംകുളം, എന്നിവര്‍ ആശംസ അറിയിച്ചു. ജനറല്‍ സെക്രട്ടറി അനു കെ. വര്‍ഗ്ഗീസ് സ്വാഗതവും, ട്രഷറര്‍ രഞ്ചിത് മോഹന്‍ നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT