‘പുകവലിക്ക്​ പിന്നിലുണ്ട്​ തീക്കനലുകൾ’

മനാമ: പുകവലി കേവലം വിനോദമായി കാണരുത്​; അതിന്​ പിന്നിൽ തീക്കനലുകൾ’ഒത്തിരിയുണ്ടെന്ന ബോധവത്​കരണവുമായി റിഫ ക ്ലബിൽ പുകവലിക്ക്​ എതിരായ പ്രദർശനം നടത്തി. ‘നിങ്ങളുടെ ആരോഗ്യത്തിനായി പുകവലി നിർത്തൂ’എന്ന പ്രമേയത്തിലാണ്​ പ്രദർശനം​. സതേൺ ഗവർണ്ണർ ശൈഖ്​ ഖാലിദ്​ ബിൻ അലി ബിൻ ഖലീഫ പ്രദർശനം ഉദ്​ഘാടനം ചെയ്​തു. ലോക കാൻസർ ദിനം പ്രമാണിച്ചായിരുന്നു പരിപാടി. ആഗോള കാൻസർ ദിനം പ്രമാണിച്ച്​ പ്രധാന്യവും മഹത്തരവുമായ പരിപാടി സംഘടിപ്പിച്ചതിന്​ ഗവർണ്ണർ സംഘാടകരെ അഭിനന്ദിച്ചു. പുകവലി ഏറ്റവും അപകടകരമായതും ജനങ്ങളുടെ ആരോഗ്യം കാർന്നുതിന്നുന്നതാണെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്​ പ്രദർശനം കൃത്യമായ അവബോധം നൽകുന്നു​െണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT