എൻഡോസൾഫാൻ തളിച്ച ഹെലികോപ്​ടറിൽ കയറിയ ഒാർമയുമായി ജയൻ

മനാമ: എൻഡോസൾഫാൻ ഇരകളായ കാസർകോട്ടുകാർ ​തിരുവനന്തപുരത്ത്​ എത്തിയ സമരം വിജയിച്ചതി​​​െൻറ ആഹ്ലാദത്തിലാണ്​ കാ സർകോട്​ സ്വദേശിയായ ബഹ്​റൈൻ പ്രവാസി ജയൻ. ത​​​െൻറ ജില്ലക്കാർ​ അനുഭവിക്കുന്ന തീരാദുരിതം ഇനിയും പൊതുസമൂഹം വേണ് ടരീതിയിൽ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ചർച്ച ചെയ്യുകയോ ഗൗരവത്തോടെ സമീപിക്കുകയോ ചെയ്​തിരുന്നെങ്കിൽ എൻഡോസൾഫാൻ ഇരകളായ കുട്ടിക​ളേയും കൂട്ടി അമ്മമാർക്ക്​ സമരത്തിന്​ പോകേണ്ടി വരുമായിരുന്നില്ല. താൻ ബാല്ല്യത്തിൽ എൻ​േഡാസൾഫാൻ തളിക്കുന്ന ഹെലികോപ്​ടറിൽ കയറി പറന്ന അനുഭവവും ജയൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പങ്കുവെച്ചു. ത​​​െൻറ നാടായ ചെർക്കളത്തുനിന്നും അഞ്ചാറ്​ കിലോമീറ്റർ കഴിഞ്ഞാൽ നീണ്ടുപരന്ന്​ കിടക്കുന്ന കശുമാവിൻതോട്ടങ്ങളുണ്ട്​.

കാസർകോട്ടുള്ള മൂളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത്​ തോട്ടങ്ങളിൽ മരുന്ന്​ തളിക്കുന്ന സമയത്ത്​ പണം നൽകിയാൽ ഹെലികോപ്​ടറുകളിൽ കയറി പറക്കാൻ അവസരം കിട്ടുമായിരുന്നു. 10 രൂപ നൽകിയാൽ ഒരു റൗണ്ട്​ പറക്കാൻ കിട്ടുന്ന അവസരം അന്നെല്ലാം താൻ ഉൾപ്പെടെയുള്ള കുട്ടികൾ പ്രയോജനപ്പെടുത്തിയതായും ജയൻ പറയുന്നു. അന്ന്​ മരുന്ന്​ തളിക്കുന്ന ഹെലികോപ്​ടറുകളിൽ ഉള്ളവർപോലും മതിയായ സുരക്ഷാമുൻകരുതലുകൾ എടുത്തിരുന്നില്ല. കശുമാവിൻ തോട്ടങ്ങൾക്ക്​ മുകളിലൂടെ തൊട്ട്​ തൊട്ടില്ല എന്ന മട്ടിലാണ്​ ഹെലികോപ്​ടർ മരുന്ന്​ തൂവിയിരുന്നത്​. അന്ന്​ കുട്ടികളും നാട്ടുകാരിൽ പലരും ഇതെല്ലാം കൗതുകത്തോടെയാണ്​ കണ്ടിരുന്നത്​. എന്നാൽ കാലം ഏറെ ചെല്ലുംമു​െമ്പ കൊടുവിഷമായ എൻഡോസൾഫാനാണ്​ കോപ്​ടറുകളിൽ തളിച്ചിരുന്നതെന്നതും അതി​​​െൻറ ഫലമായി ​മാരകരോഗങ്ങൾ ഉടലെടുക്കുന്നതും എന്നും തിരിച്ചറിയാൻ കഴിഞ്ഞു. എൻഡോസൾഫാൻ എന്ന വിപത്തിനെതിരായ പോരാട്ട രംഗങ്ങളിൽ മനസുക്കൊണ്ട്​ പ്രവാസികളും ഒപ്പമുണ്ടാകുമെന്നും 38 കാരനായ ജയൻ വ്യക്തമാക്കുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT